ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ബിഫ്ഫെസ്) 14-ാമത് പതിപ്പ് മാർച്ച് 23 മുതൽ 30 വരെ നടക്കും. മേളയുടെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പുറത്തിറക്കി.അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ ഡോ പുനീത് രാജ്കുമാർ റോഡിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബൊമ്മൈ കന്നഡ സിനിമാതാരങ്ങളുടെയും കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ ലോഗോ പ്രകാശനം ചെയ്തു.
ഫെസ്റ്റിവലിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി റവന്യൂ മന്ത്രിയും ബിഫ്ഫെസ് സംഘാടക സമിതി ചെയർമാനുമായ ആർ അശോകും കർണാടക ചലച്ചിത്ര അക്കാദമി (കെസിഎ) പ്രസിഡന്റ് അശോക് കശ്യപും ബുധനാഴ്ച മുഖ്യമന്ത്രിയെ കാണും.മുന്നൂറോളം സിനിമകൾ ഈ വർഷം മേളയിൽ പ്രദർശിപ്പിക്കും. ലോകമെമ്പാടുമുള്ള സിനിമകൾ ക്യൂറേറ്റ് ചെയ്യാൻ KCA ഒരുങ്ങുകയാണ്.
പ്രണയദിനത്തില്‍ കെഎസ്‌ആര്‍ടിസിയുടെ നൂറാം വിനോദയാത്ര
സംസ്ഥാനത്തെ പല ജില്ലകളിലും കെഎസ്‌ആര്‍ടിസി വിനോദ സഞ്ചാര പാക്കേജുകള്‍ ആരംഭിച്ചിരുന്നു. കുറഞ്ഞ ചിലവില്‍ കെഎസ്‌ആര്‍ടിസി ബസില്‍ കറങ്ങി സ്ഥലങ്ങള്‍ കണ്ട് ആസ്വദിച്ച് വരാം എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്.ഇപ്പോഴിതാ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നൂറാമത്തെ വിനോദയാത്ര ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി കൂത്താട്ടുകുളം ഡിപ്പോ.
വാലന്റൈന്‍ ദിനത്തില്‍ കൊല്ലം മണ്‍റോതുരുത്ത്, സമ്ബ്രാണിക്കൊടി എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര.മൂന്ന് ജില്ലകളുടെ സംഗമ സ്‌ഥാനമായ കൂത്താട്ടുകുളത്ത് വിനോദ യാത്രയ്ക്ക് നല്ല പ്രതികരണം ആണ് കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10 നാണ് ഇടുക്കി -അഞ്ചുരുളിയിലേക്കുള്ള ആനവണ്ടി ഉല്ലാസ യാത്രയുടെ കന്നി യാത്രയ്ക്ക്‌അനൂപ് ജേക്കബ് എംഎല്‍എ പച്ചക്കൊടി വീശിയത്. കായലും, കടലും, കാടുമെല്ലാം ഉള്‍പ്പെടുന്ന തരത്തില്‍ ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് യാത്ര എത്തിച്ചേരുകയായിരുന്നു.
പാക്കേജുകളുടെ ഭാഗമായി ഒരുക്കിയ തോണി, കപ്പല്‍ സഞ്ചാരങ്ങള്‍ യാത്രികര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. മാത്രമല്ല സ്ത്രീകള്‍ക്ക് മാത്രമായി സൗഹൃദ യാത്രയും സംഘടിപ്പിച്ചു.നൂറാമത്തെ യാത്രയില്‍ പങ്കാളിയാകുന്നതിനായി മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യണം.1070 രൂപയാണ് നിരക്ക്. പ്രശാന്ത് വേലിക്കകം ആണ് ഡിപ്പോയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ -ഓര്‍ഡിനേറ്റര്‍. യാത്രയ്ക്കായി ബുക്ക് ചെയ്യാന്‍ വിളിക്കേണ്ട നമ്ബര്‍ 9447223212