ബെംഗളൂരു : പതിന്നാലാം ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഈ മാസം 30 വരെ രാജാജിനഗർ ഒറിയോൺ മാളിലെ പി.വി.ആർ. സിനിമാസിലും ബനശങ്കരി സുചിത്ര തിയേറ്ററിലും ചാമരാജ്പേട്ട് ഡോ. രാജ്കുമാർ ഭവനിലുമാണ് സിനിമകളുടെ പ്രദർശനം. ലോക സിനിമ, ഏഷ്യൻ സിനിമ, ഇന്ത്യൻ സിനിമ, കന്നഡ സിനിമ വിഭാഗങ്ങളിലാണ് മത്സരം.
മലയാളം സിനിമകളായ സൗദി വെള്ളക്ക, പല്ലൊട്ടി 90’സ് കിഡ്സ്, ജനഗണമന ഫാമിലി, തമ്പ് എന്നിവ വിവിധ ദിവസങ്ങളിൽ പ്രദർശിപ്പിക്കും. വെള്ളിയാഴ്ച പല്ലോട്ടി 90’സ് കിഡ്സ് പ്രദർശിപ്പിക്കുന്നുണ്ട്.
വിവിധ ഭാഷകളിലായി മുന്നൂറോളം സിനിമകൾ വിവിധ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. കർണാടക ചലച്ചിത്ര അക്കാദമിയാണ് എല്ലാ വർഷവും ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
- പി.വി.ആർ. സിനിമാസ്: സ്ക്രീൻ 3-രാവിലെ 10.30 -എ പ്ലസ് ഓഫ് ഔർ ഓൺ, ഉച്ചയ്ക്ക് 1.30 -എ റണ്ണിങ് റിവർ ഈസ് ഓൾ ലെഗ്സ്, വൈകീട്ട് 4.30 -ടോർട്ടോയ്സ് അണ്ടർ ദി എർത്ത്, രാത്രി 7.30 -അൽകാരാസ്.
- സ്ക്രീൻ 4- രാവിലെ 9.45 -ഗുരു ശിഷ്യരു, ഉച്ചയ്ക്ക് 12.45 കുബുസ, വൈകീട്ട് 3.45- വിജയാനന്ദ്, 6.45 -മെയ്ഡ് ഇൻ ബെംഗളൂരു.
- സ്ക്രീൻ 5- രാവിലെ 10-ന് -മെഴ്സി, ഉച്ചയ്ക്ക് ഒന്നിന് -അജുമ്മ, വൈകീട്ട് 4-ന് -മായ നിലോ.
- സ്ക്രീൻ 6- രാവിലെ 10.15 -മാവു ബെവു, ഉച്ചയ്ക്ക് 1.15 -അർനോൾഡ് ഈസ് എ മോഡൽ സ്റ്റുഡന്റ്, വൈകീട്ട് 4.15 -ഗാർഗി
- ബനശങ്കരി സുചിത്ര രാവിലെ 10 -പല്ലൊട്ടി 90 സ് കിഡ്സ്
വ്രതശുദ്ധിയുടെ നിറവിൽ ബെംഗളൂരു
ബെംഗളൂരു : വ്രതശുദ്ധിയുടെ നിറവിൽ ബെംഗളൂരുവിൽ റംസാൻമാസത്തിന് വെള്ളിയാഴ്ച തുടക്കമാകും. മാസപ്പിറവി കാണാത്തതിനാൽ ബെംഗളൂരുവിൽ റംസാൻ ഒന്ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.
നഗരത്തിലെ വിവിധയിടങ്ങളിൽ ഇഫ്താറിനും തറാവീഹ് നമസ്കാരങ്ങൾക്കുമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വിവിധ പള്ളികളിൽ നോമ്പുതുറക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ പള്ളികളിൽ മുറ്റത്ത് പന്തൽകെട്ടി നോമ്പുതുറയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കി.
വൈവിധ്യമായ ഒട്ടേറെ ഉത്പന്നങ്ങളുമായി നഗരത്തിലെ റംസാൻവിപണിയും സജീവമായി. ശിവാജിനഗർ ഉൾപ്പെടെയുള്ള മാർക്കറ്റുകളിലാണ് വിപണി കൂടുതൽ സജീവം. സമൂസ, പഴംപൊരി, ചിക്കൻറോൾ, ഇറച്ചിപ്പത്തിരി, കാരക്ക, ഈത്തപ്പഴം തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. വ്യാഴാഴ്ച ശിവാജിനഗറിലെ റംസാൻവിപണിയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
മലബാർ മുസ്ലിം അസോസിയേഷന്റെ (എം.എം.എ.) നേതൃത്വത്തിൽ വിവിധ പള്ളികളിൽ തറാവീപ് നമസ്കാരം ഉണ്ടാകും. ആസാദ് നഗർ മസ്ജിദുൽ നമിറ ഇശാഅ്: 8.45, തറാവീഹ്: 9.00. ഹാരിസ് ഹിഷാമി നേതൃത്വംനൽകും. ഡബിൾറോഡ് ഷാഫി മസ്ജിദ്: ഇശാഅ്: 9.00, തറാവീഹ്: 9,15, സയ്യിദ് മുഹമ്മദ് നൂരി നേതൃത്വം നൽകും.
മൈസൂരു റോഡ് ക്രെസന്റ് ഹൈസ്കൂൾ: ഇശാഅ്: 9:15, തറാവീഹ്: 9.30, അഷ്റഫ് മൗലവി നേതൃത്വംനൽകും. മോത്തിനഗർ: ഇശാഅ്: 9.30, തറാവീഹ്: 9.45. മുഹമ്മദ് മൗലവി ബാവലി നേതൃത്വംനൽകും.
തിലക് നഗർ യാസീൻ മസ്ജിദ്: ഇശാഅ്: 10.00, തറാവീഹ്: 10:15. മുഹമ്മദ് മൗലവി നേതൃത്വംനൽകും.
കെഎംസിസി
ജയനഗർ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയിലും കലാശിപാളയത്തെ എ.ഐ.കെ.എം.സി.സി.യുടെ പഴയ ഓഫീസിലും റംസാൻമാസത്തിൽ എല്ലാ ദിവസവും നോമ്പുതുറ സൗകര്യം ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എം.കെ. നൗഷാദ് അറിയിച്ചു.
കോൾസ്പാർക്ക് മസ്ജിദുർ റഹ്മ
കോൾസ്പാർക്ക് സെയ്ന്റ് ജോൺസ് ചർച്ച് റോഡിലുള്ള മസ്ജിദുർ റയിൽ ഇശാഅ് നമസ്കാരം രാത്രി 8.30-ന് നടക്കും. 8.45-ന് തറാവീഹ് നമസ്കാരം. നഫീസ് അഹ്മദ് ഖാസിമി നേതൃത്വംനൽകും. സ്ത്രീകൾക്ക് പ്രത്യേകസൗകര്യം ഉണ്ടാകും. അവസാനത്തെ പത്തുദിവസം രാത്രി നമസ്കാരത്തിന് സാലിഹ് അർബകാൻ നേതൃത്വംനൽകും.
ഇസ്ലാഹി സെന്റർ
ശിവാജിനഗർ സലഫി മസ്ജിദിൽ തറാവീഹ് നമസ്കാരമുണ്ടാകുമെന്ന് ബെംഗളൂരു ഇസ്ലാഹി സെന്റർ അറിയിച്ചു. ഹാഫിസ് സുൽത്താൻ നമസ്കാരത്തിന് നേതൃത്വംനൽകും. ഇശാഅ് നമസ്കാരം 8.30, തറാവീഹ് നമസ്കാരം 8.45. സ്ത്രീകൾക്ക് പ്രത്യേകസൗകര്യം ഉണ്ടായിരിക്കും.