Home Featured എച്ച്എസ്ആർ ലേഔട്ട്: പബ്ബിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു

എച്ച്എസ്ആർ ലേഔട്ട്: പബ്ബിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു

by admin

ബംഗളൂരു: എച്ച്എസ്ആർ ലേഔട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ബലാത്സംഗത്തിനിരയായി. നാഗാലാൻഡ് സ്വദേശിനിയായ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എച്ച്എസ്ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിൽKoramanga ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ഓട്ടോയിൽ യുവതിയെ ബലാത്സംഗം ചെയ്തതയാണ് റിപ്പോർട്ടുകൾ.

സ്വകാര്യ കോളേജിൽ ബിരുദ പഠനത്തിനെത്തിയ വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. കോറമംഗലയിലെ പബ്ബിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബലാത്സംഗം നടന്നതെന്നാണ് സൂചന.സംഭവത്തിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

നിലവിൽ മെഡിക്കൽ പരിശോധനയ്ക്‌കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എച്ച്എസ്‌ആർ ലേഔട്ട് സ്‌റ്റേഷൻ പോലീസിൻ്റെ അന്വേഷണം തുടരുകയും സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group