നഗരപരിധിയിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം പുലർച്ചെ 2 വരെയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു ഹോട്ടലേഴ്സ് അസോസിയേഷൻ
ഇത് സംബന്ധിച്ച് അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായി ചർച്ച നടത്തി.
ഹോട്ടകുകൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ അവസാനനിമിഷം തള്ളിക്കളഞ്ഞതായി അസോസിയേഷൻ പി. സി. റാവു പറഞ്ഞു
കേന്ദ്ര ബജറ്റിൽ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നിവേദനം നൽകി.
നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയർന്നതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്.