ബംഗളൂരു: പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന എയ്‌റോ ഇന്ത്യ ആകാശക്കാഴ്ചകള്‍ക്കും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കും ബംഗളൂരു ഒരുങ്ങിനില്‍ക്കെ ഹോട്ടല്‍ നിരക്കുകളില്‍ ജെറ്റ് വർധന.രണ്ട് പരിപാടികള്‍ക്കുമായി ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമുള്ള ആയിരക്കണക്കിനാളുകളെത്തുന്ന സാഹചര്യം മുതലെടുത്താണിത്. നഗരത്തിലുടനീളമുള്ള ഹോട്ടല്‍ ബുക്കിങ്ങുകളില്‍ ഗണ്യമായ വർധനയുണ്ടായി.
ആന്ധ്രാപ്രദേശിലെ ദേവനഹള്ളി, അനന്തപുർ തുടങ്ങിയ ബംഗളൂരുവിന് സമീപ പ്രദേശങ്ങളിലും ഹോട്ടലുകളും ലോഡ്ജുകളും ബുക്ക് ചെയ്യുന്നുണ്ട്. ബംഗളൂരുവിലെ ഹോട്ടല്‍ മുറികളുടെ നിരക്കുകള്‍ 15 ശതമാനം വർധിപ്പിച്ചു. നിരവധി ഹോട്ടലുകളും ലോഡ്ജുകളും ഇതിനകംതന്നെ ബുക്കിങ് പൂർത്തിയായി. സ്റ്റാർ റേറ്റഡ് ഹോട്ടലുകളിലെ മുറികളുടെ നിരക്ക് നിലവിലുള്ള 15,000 രൂപയില്‍നിന്നാണ് 15 ശതമാനം വരെ ഉയർത്തുന്നത്. ദേവനഹള്ളി, ചിക്കബെല്ലാപുർ, അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഹോട്ടല്‍ മുറി നിരക്കുകള്‍ വർധിച്ചു.
ബംഗളൂരു നഗരപരിധിക്കപ്പുറത്തേക്ക് ഹോട്ടല്‍ മുറികളുടെ ആവശ്യം വർധിച്ചിട്ടുണ്ടെന്ന് ബംഗളൂരു ഹോട്ടല്‍സ് ആൻഡ് റസ്റ്റാറന്റ്സ് അസോസിയേഷൻ സെക്രട്ടറി വീരേന്ദ്ര കാമത്ത് പറഞ്ഞു. യെലഹങ്ക വ്യോമസേന സ്റ്റേഷൻ, കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെ റെസ്റ്റാറന്റുകളും ഒരുങ്ങുകയാണ്. പരിപാടിയില്‍ പങ്കെടുക്കാൻ എത്തുന്നവരെ ആകർഷിക്കുന്നതിനായി പ്രത്യേക ഓഫറുകള്‍, ഇഷ്ടാനുസൃതം ഭക്ഷണ വിഭവങ്ങള്‍, പ്രൊമോഷനല്‍ പാക്കേജുകള്‍ എന്നിവ അവതരിപ്പിക്കുന്നുണ്ട്.
എല്ലാം ദൈവം തോന്നിപ്പിച്ചത്, മകളുടെ പേര് ഓം പരമാത്മ’; വിജയ് മാധവ്- ദേവിക പേരിടലിന് വ്യാപക വിമര്‍ശനം
മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും ഏറെ സുപരിചിതരാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്ബ്യാരും.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ ചെറിയ- വലിയ കാര്യങ്ങള്‍ വരെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവ ഏറെ ശ്രദ്ധനേടുകയും ചെയ്യും. നിലവില്‍ തങ്ങളുടെ ജീവിതത്തില്‍ രണ്ടാമതൊരു കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താരങ്ങള്‍. കഴിഞ്ഞ മാസം ആയിരുന്നു വിജയ്- ദേവിക ദമ്ബതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്.
കുഞ്ഞ് ജനിച്ച വിവരം ഇരുവരും സോഷ്യല്‍ മീഡിയലൂടെ അറിയിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ വ്യാപക വിമർശനമാണ് വിജയ്ക്കും ദേവികയ്ക്കും നേരിടേണ്ടി വരുന്നത്. അതിന് കാരണമാകട്ടെ കുഞ്ഞിനിട്ട പേരും. ഇതൊരു പെണ്‍കുഞ്ഞിന് ഇടാൻ പറ്റിയ പേരാണോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ‘ഓം പരമാത്മാ’ എന്നാണ് വിജയ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. എല്ലാം ദൈവം തോന്നിപ്പിച്ചതാണെന്നും ആദ്യ കുട്ടിയുടെ പേരും അങ്ങനെ കിട്ടിയതാണെന്നും വിജയ് പറയുന്നു.
നമ്മുടെ ചിന്തയില്‍ ഈശ്വരൻ പ്രവർത്തിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നില്‍ ഈശ്വരൻ പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കുന്നുണ്ട്. അതിലൂടെയാണ് നമ്മുടെ യാത്ര. കുട്ടി ജനിക്കുന്നതിന് മുൻപ് ആണാണോ പെണ്ണാണോ എന്ന് അറിയില്ല. ആ സമയത്ത് മനസില്‍ തോന്നിയ പേരാണ് കുഞ്ഞിന് ഇടുന്നത്. മോളുടെ പേര് ‘ഓം പരമാത്മാ’ എന്നാണ് ഇട്ടിരിക്കുന്നത്. എല്ലാവരും ഇഷ്ടപ്പെടും എന്ന് കരുതുന്നു. ഒരുപാട് സ്പിരിച്വല്‍ പവർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന ഒരു പേരാണ്’, എന്നാണ് വിജയ് പേര് വെളിപ്പെടുത്തി പറഞ്ഞത്.