Home Featured ബെംഗളൂരുവിൽ മഴക്കെടുതികൾ തുടരുന്നു ;കൂറ്റൻമരം കടപുഴകിവീണ് വാഹനങ്ങൾ തകർന്നു

ബെംഗളൂരുവിൽ മഴക്കെടുതികൾ തുടരുന്നു ;കൂറ്റൻമരം കടപുഴകിവീണ് വാഹനങ്ങൾ തകർന്നു

by admin

ബെംഗളൂരു : ബെംഗളൂരുവിൽ ബുധനാഴ്‌ചപെയ്‌ത കനത്തമഴയെത്തുടർന്ന് ബസവനഗുഡിയിൽ കൂറ്റൻമരം കടപുഴകിവീണ് നിർത്തിയിട്ട വാഹനങ്ങൾ നശിച്ചു. ബി.ബി.എം.പി. ജീവനക്കാരെത്തി മരം മുറിച്ചുനീക്കി. ബെംഗളൂരുവിൽ ഉച്ചവരെ വെയിൽ തെളിഞ്ഞെങ്കിലും ഉച്ചയ്ക്കുശേഷം കാലാവസ്ഥ പെട്ടന്നുമാറി. വൈകീട്ട് നാലുമണിയോടെ ശക്തമായ മഴയാണ് പെയ്തത്. രാത്രി വൈകിയും മഴ തുടർന്നു. ജെ.സി. റോഡ്, റിച്ച്മണ്ട് റോഡ്, ശാന്തിനഗർ, ജയനഗർ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ വലിയതോതിൽ വെള്ളക്കെട്ടുണ്ടായി. ബുധനാഴ്ച‌ സ്ക്‌കൂളുകൾക്ക് അവധി അനുവദിച്ചിരുന്നു. സ്വകാര്യ കമ്പനികളോട് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും സർക്കാർ നിർദേശിച്ചിരുന്നു.

ബെംഗളൂരുവിലെ മഴക്കെടുതികൾക്ക് പരിഹാരംകാണാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. ഐ.ടി., ബി.ടി., സ്റ്റാർട്ടപ്പ് വിഷൻ ഗ്രൂപ്പുകൾ എന്നിവയിലെ പ്രതിനിധികളും കമ്മിറ്റിയിലുണ്ട്. മഴക്കെടുതിക്ക് പരിഹാരംകാണാനുള്ള വിവിധശ്രമങ്ങളാണ് ഇവർ നടത്തുക. ബുധനാഴ്‌ച ഡി.കെ. ശിവകുമാർ വെള്ളപ്പൊക്കം ബാധിച്ച യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്മെന്റ്റ് സന്ദർശിച്ചു. ഇവിടുത്തെ ആളുകളോട് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.

കസവുമുണ്ടും വെള്ള ഷര്‍ട്ടും; UP-യിലെ മെഡിക്കല്‍ കോളേജിനെ ഇളക്കിമറിച്ച്‌ പ്രൊഫസറുടെ റാംപ് വാക്ക്

വർഷങ്ങള്‍ക്ക് മുമ്ബാണ് കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാർഥികള്‍ റാസ്പുടിൻ പാട്ടിന് ചുവടുവെച്ചതും ആ വീഡിയോ വൈറലായതും.അന്ന് മുതല്‍ ‘കോട്ടിനുള്ളിലെ കലാകാരന്മാരു’ടെ ഇത്തരം വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇപ്പോള്‍ അതുപോലെ വൈറലായിരിക്കുകയാണ് മറ്റൊരു വീഡിയോ.വെറും ഡോക്ടറല്ല, പ്രൊഫസറാണ് ഈ വീഡിയോയിലെ താരം. അതും ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലെ സർജറി വിഭാഗം പ്രൊഫസർ. സങ്കീർണമായ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി ജീവനുകള്‍ രക്ഷിക്കാനും വിദ്യാർഥികളെ അത് പരിശീലിപ്പിക്കാനും മാത്രമല്ല, റാംപില്‍ ചുവടുവെക്കാനും അറിയാമെന്ന് തെളിയിച്ച പ്രൊഫസറെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

എം.ബി.ബി.എസ്. വിദ്യാർഥിയായ അങ്കിത് പാണ്ഡെയാണ് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. നല്ല ഒന്നാന്തരം കസവുമുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് പ്രൊഫസർ റാംപില്‍ ചുവടുവെക്കുന്നത്. കൂടാതെ ക്രീം നിറത്തിലുള്ള ഷാളും ഉണ്ടായിരുന്നു.തൂനേ മാരി എൻട്രിയാൻ എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിന്റെ അകമ്ബടിയോടെയാണ് പ്രൊഫസർ റാംപില്‍ നടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി അദ്ദേഹം നൃത്തച്ചുവടുകള്‍ കൂടി വെച്ചതോടെ വിദ്യാർഥികളുടെ ആവേശം ഇരട്ടിയായി. മെഡിക്കല്‍ കോളേജിലെ വാർഷികാഘോഷപരിപാടിയായ എസ്പെരാൻസയിലായിരുന്നു പ്രൊഫസറുടെ വൈറല്‍ പ്രകടനം. ഇത്തരം അധ്യാപകരാണ് തങ്ങള്‍ക്ക് വേണ്ടത് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group