ബെംഗളൂരു: നഗരത്തിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മണിക്കൂറിനു 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. 25 വരെ നഗരത്തിൽ മഴ തുടരും.അതിനിടെ ഇന്നലെ പെയ്‌ത മഴയിൽ നഗര വ്യാപകമായി റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. കനത്ത മഴ പെയ് ഇലക്ട്രോണിക് സിറ്റി, ഗൊട്ടിഗെരെ മേഖലകളിലെ വിവിധ റോഡുകൾ മുങ്ങി. ജയനഗർ, കുമാരസ്വാമി ലേഔട്ട്, ആർആർ നഗർ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
ആദ്യ ചിത്രം തന്നെ പാളി; ട്രോളുകളോട് പ്രതികരിച്ച് മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച കുമ്മാട്ടിക്കളി എന്ന ചിത്രത്തിന് വലിയ തോതിലുള്ള ട്രോളുകളാണ് വരുന്നത്.ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധവ്.“കുമ്മാട്ടിക്കളിയില്‍ ഞാൻ നന്നായി പെർഫോം ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അത് നല്ലൊരു ക്യാൻവാസും അല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകള്‍ കേള്‍ക്കുന്നത് ഞാൻ മാത്രമാണ്. നീ നിർത്തിയിട്ട് പോ പണി, നിനക്ക് ഇത് പറ്റത്തില്ല എന്നൊക്കെ. എനിക്ക് അത് പറ്റില്ലെന്ന് ബോധ്യപ്പെടുമ്ബോള്‍ ഞാൻ പൊയ്ക്കോളാം. അങ്ങനെ അല്ലെങ്കില്‍ ഞാൻ ഇവിടെ തന്നെ കാണും”, എന്നാണ് മാധവ് പറഞ്ഞത്.“കുമ്മാട്ടിക്കളി വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാനത് ചെയ്ത് പോയി. അത് മാറ്റാനും പറ്റില്ല. അന്ന് ഞാൻ ഒന്നുകൂടി ആലോചിച്ചാല്‍ മതിയായിരുന്നു.
യഥാർത്ഥത്തില്‍ എനിക്ക് മുന്നില്‍ അവതരിപ്പിച്ച സിനിമ അതല്ലായിരുന്നു. എനിക്ക് മാത്രമല്ല അങ്ങനെ സംഭവിച്ചിട്ടുള്ളത്. എല്ലാ താരങ്ങള്‍ക്കും എല്ലാ കാലത്തും അത് സംഭവിച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് പറയുമ്ബോള്‍ ഒന്നായിരിക്കും. ചിത്രീകരണ വേളയില്‍ വേറൊന്നായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് എടുത്ത സിനിമയാണ്. ആ സിനിമ ആളുകള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് കാണാൻ വരുന്നു. പൈസ തന്നവന് അത് തിരികെ നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. കാണാൻ വരുന്നവർക്ക് നല്ല കലാമൂല്യമുള്ള സിനിമ കൊടുക്കണം. അത് കുമ്മാട്ടിക്കളിയില്‍ നടന്നിട്ടില്ല. അത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ നിരാശയില്ല. കുമ്മാട്ടിക്കളിയിലൂടെ ഒത്തിരി പഠിക്കാൻ പറ്റിയിട്ടുണ്ട്”, എന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു.