ബെംഗളൂരു: പാലിൽ മായം ചേർക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി കർശന നടപടി ആരംഭിച്ചതായി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) അറിയിച്ചു.സ്വകാര്യ ഡയറികൾ, കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) എന്നിവയുൾപ്പെടെ വിവിധ ഡയറി യൂണിറ്റുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.എഫ്എക്സ്ചില പാൽ സാമ്പിളുകളിൽ കാസ്റ്റിക് സോഡയുടെയും യൂറിയയുടെയും സാന്നിധ്യം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പാൽ കട്ടയാകുന്നത് തടയാൻ കാസ്റ്റ സോഡ ഉപയോഗിക്കുമ്പോൾ പാലിന്റെ
പാലിൽ മായം ചേർക്കൽ ഏജന്റുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരാതികൾ വകുപ്പ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊതുജന സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ പരിശോധനകൾ നടത്തുന്നത്.മായം ചേർത്ത പാൽ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും, അതിനാൽ മായം ചേർക്കലിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി
യുവാവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളി; ഒരു വര്‍ഷത്തിന് ശേഷം ഭാര്യയും കാമുകനും അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ സംഭവത്തില്‍ ഒരു വർഷത്തിന് ശേഷം ഭാര്യയും കാമുകനും അറസ്റ്റില്‍.42കാരനായ പ്രീതം പ്രകാശിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയിലെ അലിപൂർ സ്വദേശിനി സോണിയ (34), സോനിപത് സ്വദേശി രോഹിത് (28) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.2024 ജൂലൈ 5-ന് സോണിയയെ സഹോദരിയുടെ ഹരിയാനയിലെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു പ്രീതം.
എന്നാല്‍ ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. അന്ന് സോണിയ സഹോദരീ ഭർത്താവിന്‍റെ സഹോദരൻ വിജയ്ക്ക് 50,000 രൂപ നല്‍കി ഭർത്താവിനെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പ്രീതം തിരികെ വന്നപ്പോള്‍ സോണിയ വീട്ടില്‍ കയറാൻ അനുവദിച്ചു. അന്ന് രാത്രി വിജയ് പ്രീതത്തെ കൊലപ്പെടുത്തുകയും അഗൻപൂരിനടുത്തുള്ള ഒരു ഓടയില്‍ മൃതദേഹം തള്ളുകയും ചെയ്തു. മൃതദേഹത്തിന്റെ വീഡിയോ വിജയ് സോഷ്യല്‍ മീഡിയയില്‍ സോണിയക്ക് അയച്ചെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു.
കൊല്ലപ്പെട്ട പ്രീതം പ്രകാശ് കുപ്രസിദ്ധ കുറ്റവാളിയായിരുന്നുവെന്നും, കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആയുധ നിയമം, മയക്കുമരുന്ന് – സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമം എന്നിവ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരെ 10-ലധികം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.