ബെംഗളൂരു: നഗരത്തിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെ ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി. ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകനായ പ്രവീൺ വിജയ്സിംഗിനാണ് തനിക്ക് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയത്. സാമ്പാർ കഴിച്ചതിന് ശേഷമാണ് പാറ്റയെ അദ്ദേഹം കണ്ടത്. എന്നാൽ പ്രവീൺ ലെഡ് ഫ്ലൈറ്റ് അറ്റൻഡന്റിനോട് തന്റെ പരാതി പറഞ്ഞപ്പോൾ, അത് വെറും കറിവേപ്പില ആണെന്നും തുടർന്നും അത് കഴിക്കാൻ പ്രവീണിനോട് ആവശ്യപ്പെട്ടു.
സംഭവം വിഷയമായതോടെ മോശം അനുഭവം നികത്താൻ യാത്രക്കാർക്ക് മുഴുവൻ ടിക്കറ്റ് നിരക്കും തിരികെ നൽകാമെന്ന് എയർ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാൽ അദ്ദേഹം ഓഫർ സ്വീകരിക്കാൻ വിസമ്മതിച്ചു. നഗരത്തിലെ സഹകർ നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഐടി ആൻഡ് ടെലികോം സ്ഥാപനത്തിന്റെ സഹസ്ഥാപകനായ വിജയ്സിംഗ് ഓഗസ്റ്റ് 22-ന് ളൈറ്റ് നമ്പർ AI 513 വിമാനത്തിലാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.05ന് പുറപ്പെട്ടത്.
പിന്നീട്, പരാതി രേഖപ്പെടുത്താൻ ഡൽഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ടി ടെർമിനലിൽ രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. “ആദ്യം, എനിക്ക് ത്ത പാറ്റയെ വിളമ്പി, എന്നിട്ട് അത് ഒരു കറിവേപ്പിലയാണെന്ന് വിശ്വസിക്കാൻ ഞാൻ നിർബന്ധിതനായി. അത് സ്വീകാര്യമല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, എയർ ഇന്ത്യയ്ക്ക് ഇത്തരം വീഴ്ചകളോട് സഹിഷ്ണുതയില്ലാത്ത നയമാണ് ഉള്ളതെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട കാറ്ററർമാർക്കും ഉത്തരവാദികൾക്കും എതിരെ ഞങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എയർലൈൻ പറഞ്ഞു. സംഭവത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുകയും അതിഥിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.
തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി, നഗരവീഥികൾ കീഴടക്കാൻ പെൺപുലികളും
തൃശൂർ: അരമണി ഇളക്കി മേള അകമ്പടിയിൽ ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്.
ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂർ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. തുടർന്ന് സീതാറാം മിൽ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടർന്ന് കാനാട്ടുകരയും അയ്യന്തോളും എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടിൽ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും. ആസ്വാദകർക്ക് സൗകര്യമായി പുലിക്കളി ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും ഉണ്ടായിരിക്കും.
സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമാണ് നാലോണ നാളിലെ പുലിക്കളി മഹോത്സവം. ഇക്കുറിയും ദേശങ്ങളിൽ പെൺപുലി സാന്നിധ്യവുമുണ്ട്.