Home Featured ബംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്റ്റിനെ എക്സ്പ്രസാക്കാൻ തീരുമാനം

ബംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്റ്റിനെ എക്സ്പ്രസാക്കാൻ തീരുമാനം

by admin

ബംഗളൂരു- എറണാകുളം -ബംഗളുരു ഇന്‍റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ ( 12677/78) എക്സ്പ്രസ് ട്രെയിൻ ആയി തരം താഴ്ത്താൻ റെയില്‍വേ തീരുമാനം.ഡിസംബർ മൂന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.അന്നു മുതല്‍ ട്രെയിനിന്‍റെ നമ്ബരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.

16377/78 എന്ന നമ്ബരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.നിലവില്‍ കെഎസ്‌ആർ ബംഗളൂരുവില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്.തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്ബതിനാണ് ബംഗളൂരുവില്‍ എത്തുന്നത്. സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആയതിനാല്‍ കേരളത്തില്‍ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.

4 ദിവസം ജോലി, 3 ദിവസം അവധി. ചര്‍ച്ചയാകുന്നു പുതിയ തൊഴില്‍ രീതി

ഇന്ത്യൻ തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്ന ഈ സമയത്ത്, വ്യത്യസ്തമായ തൊഴില്‍ സംസ്കാരം പിന്തുടർന്ന് ശ്രദ്ധ നേടുകയാണ് ദക്ഷിണ കൊറിയ.ഒരുവശത്ത്, ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി പോലുള്ളവർ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് നിർദ്ദേശിക്കുമ്ബോള്‍, ദക്ഷിണ കൊറിയയിലെ ചില സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കുന്ന പുതിയ രീതി പരീക്ഷിക്കുകയാണ്. ഇത് തൊഴില്‍ ഉത്പാദനക്ഷമതയും ജീവനക്കാരുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തല്‍.

ദക്ഷിണ കൊറിയയിലെ പരീക്ഷണംദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ സെവറൻസ് ആശുപത്രിയാണ് ഈ പുതിയ തൊഴില്‍ രീതിക്ക് തുടക്കമിട്ടത്. ജീവനക്കാരുടെ ജോലി ദിവസങ്ങള്‍ നാലാക്കി കുറച്ച്‌, ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കി. കടുത്ത ജോലി സമ്മർദ്ദം കാരണം ജീവനക്കാർക്ക് രണ്ട് ദിവസത്തെ അവധി മതിയാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നീക്കം. ഈ മാറ്റം ആശുപത്രിയുടെ പ്രവർത്തനത്തെ ഗുണപരമായി സ്വാധീനിച്ചു.

ദക്ഷിണ കൊറിയയിലെ പരീക്ഷണം :ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ സെവറൻസ് ആശുപത്രിയാണ് ഈ പുതിയ തൊഴില്‍ രീതിക്ക് തുടക്കമിട്ടത്. ജീവനക്കാരുടെ ജോലി ദിവസങ്ങള്‍ നാലാക്കി കുറച്ച്‌, ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കി. കടുത്ത ജോലി സമ്മർദ്ദം കാരണം ജീവനക്കാർക്ക് രണ്ട് ദിവസത്തെ അവധി മതിയാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നീക്കം. ഈ മാറ്റം ആശുപത്രിയുടെ പ്രവർത്തനത്തെ ഗുണപരമായി സ്വാധീനിച്ചു.മൂന്ന് ദിവസത്തെ വാരാന്ത്യം ലഭിച്ചതോടെ ജീവനക്കാരുടെ ഊർജ്ജസ്വലതയും ഉത്സാഹവും കൂടി.

ഇത് ജോലിയുടെ ഗുണനിലവാരം വർദ്ധിപ്പിച്ചു. ഈ മാറ്റം കാരണം കൂടുതല്‍ ജീവനക്കാരെ നിയമിക്കാൻ ആശുപത്രിക്ക് സാധിച്ചു. ഇത് തൊഴിലില്ലായ്മ കുറയ്ക്കാൻ സഹായിച്ചു. പുതിയ തൊഴില്‍ രീതി നടപ്പാക്കുന്നതിന് മുമ്ബ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 19.5% ആയിരുന്നത് ഇപ്പോള്‍ 7% ആയി കുറഞ്ഞു. ഇത് സ്ഥാപനത്തോടുള്ള ജീവനക്കാരുടെ മനോഭാവം മെച്ചപ്പെട്ടതിന്റെ സൂചന നല്‍കുന്നു.ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള ഒരു ശമ്ബള പുനഃക്രമീകരണ കരാറിന് ശേഷമാണ് നടപ്പിലാക്കിയത്.

പുതിയ തൊഴില്‍ രീതി തിരഞ്ഞെടുക്കുന്ന ജീവനക്കാരുടെ ശമ്ബളത്തില്‍ വെറും 10% മാത്രമാണ് കുറവുണ്ടായത്. ഇത് സ്ഥാപനത്തിന് അധിക ബാധ്യത വരുത്താതെ തന്നെ ജീവനക്കാർക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാൻ സഹായിച്ചു.ഇന്ത്യൻ സാഹചര്യത്തില്‍ ഈ പരീക്ഷണം ഏറെ പ്രസക്തമാണ്. ഉയർന്ന ഉത്പാദനക്ഷമതയ്ക്കായി ജീവനക്കാർക്ക് കൂടുതല്‍ സമയം പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതിന് പകരം, ജോലിഭാരം കുറച്ച്‌ മികച്ച ജീവിതനിലവാരം ഉറപ്പാക്കുക എന്നത് കൂടുതല്‍ ആരോഗ്യകരമായ തൊഴില്‍ സംസ്കാരം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഈ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group