Home Featured ബെംഗളൂരു നഗരത്തിൽ നിന്നും കാണാതായ ബിടെക് വിദ്യാർഥിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു നഗരത്തിൽ നിന്നും കാണാതായ ബിടെക് വിദ്യാർഥിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

by admin

ബെംഗളൂരു : നീലഗിരി തോട്ടത്തിൽ വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഹർഷിത് കൊന്തല എന്നയുവാവാണ് മരിച്ചത്. ആനേക്കലിലെ ഒരു കോളേജിൽ ബിടെക് പഠിക്കുന്ന ഇയാൾ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹൽധ്വാനിയിൽ താമസക്കാരനാണെന്നാണ് അറിയുന്നത്. ഫെബ്രുവരി 22നാണ് ഹർഷിത് കോന്തലയെ ഹോസ്റ്റലി നിന്ന് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് ഗാന്ധി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ഇന്ന് രാവിലെ കലനായകനഹള്ളിക്ക് സമീപമുള്ള നീലഗിരി തോപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കോളേജ് ബാഗും മൊബൈൽ ഫോണും കണ്ടെത്തി. ആനേക്കൽ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. ലഭ്യമായ അവസാന വീഡിയോ വിദ്യാർത്ഥി ഹോസ്റ്റലിന് പുറത്ത് നിൽക്കുന്നരീതിയിൽ ഉള്ളതായിരുന്നു. ഈ വീഡിയോയ്ക്കൊപ്പം കോളേജ് മാനേജ്മെൻ്റ് പോലീസിൽ പരാതി നൽകിയാട്ടുണ്ട്.

നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതതായി പോലീസിൽ അറിയിച്ചത്. പരിസരത്ത് നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയതോടെയാണ് മൃതദേഹം കണ്ടത് ഉടൻ തന്നെ നാട്ടുകാർ വിളിച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group