Home Featured മൊബൈല്‍ ആപ് വഴി എടുത്ത വായ്പ തിരിച്ചടക്കാനായില്ല; ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കുന്താപുരം സ്വദേശി ജീവനൊടുക്കി

മൊബൈല്‍ ആപ് വഴി എടുത്ത വായ്പ തിരിച്ചടക്കാനായില്ല; ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കുന്താപുരം സ്വദേശി ജീവനൊടുക്കി

by admin

കുന്താപുരം: മൊബൈല്‍ ആപ് വഴി എടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കുന്താപുരം സ്വദേശ് ജീവനൊടുക്കി.

കുന്താപുരം താലൂക്കിലെ ഹെമ്മാഡിയി ഹരേഗോഡുവിലെ സഞ്ജീവ ദേവാഡിഗയുടെ മകന്‍ വിഘ്‌നേഷ് (24) ആണ് ആത്മഹത്യ ചെയ്തത്. വിഘ്നേഷ് കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിച്ച്‌ വീട്ടില്‍ ഉറങ്ങിയതായിരുന്നു. മുത്തച്ഛന്‍ ഹെരിയ ദേവാഡിഗ രാവിലെ എഴുന്നേറ്റപ്പോള്‍ വിഘ്‌നേഷിന്റെ മുറിയുടെ വാതില്‍ തുറന്ന നിലയില്‍ കാണപ്പെട്ടു. തിരച്ചില്‍ നടത്തിയപ്പോഴാണ് വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഘ്നേഷ് എഴുതിയ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. മൊബൈല്‍ ആപ്പ് വഴി എടുത്ത വായ്പയാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്. എനിക്ക് വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഞാന്‍ സ്വയം കൊല്ലുകയാണ്. ആരെങ്കിലും നിങ്ങളെ വിളിച്ച്‌ അന്വേഷിച്ചാല്‍ ഞങ്ങള്‍ക്ക് വിഘ്‌നേഷിനെ അറിയില്ലെന്നും അല്ലെങ്കില്‍ മരിച്ചുവെന്നും അവരോട് പറയുക. എല്ലാവരെയും കബളിപ്പിച്ച്‌ ഞാന്‍ പോകുന്നു. എന്നോട് ക്ഷമിക്കൂ. വെള്ളിയാഴ്ച എന്റെ ശമ്ബളം വരും. ഓഫീസ് ജീവനക്കാരന്റെ ഫോണ്‍ നമ്ബര്‍ അവിടെയുണ്ട്. വിളിച്ച്‌ അവനെ അറിയിക്കുക.’-ഇങ്ങനെയാണ് ആത്മഹത്യാകുറിപ്പിലെ വാചകങ്ങള്‍.

സഞ്ജീവ-കനക ദമ്ബതികളുടെ രണ്ടാമത്തെ മകനാണ് വിഘ്‌നേഷ്. ബംഗളൂരുവിലെ ഒരു കമ്ബനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് നാട്ടില്‍ വന്ന വിഘ്നേഷ് വീട്ടില്‍ നിന്ന് തന്നെ ജോലി ചെയ്യുകയായിരുന്നു. ഒരു വര്‍ഷം മുമ്ബ്, സുഹൃത്തുക്കളുമായി ചേര്‍ന്ന് ബ്രഹ്‌മാവറിന് സമീപം ഒരു ചെരുപ്പ് കട തുറന്നിരുന്നു. ബിസിനസില്‍ നിക്ഷേപിക്കുന്നതിനായി മൊബൈല്‍ ആപ്പില്‍ വന്‍തുക വായ്പയും എടുത്തു. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ബിസിനസ്സില്‍ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. ഇതോടെ വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയായിരുന്നു. കുന്താപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group