Home കർണാടക വാടക 20,000 രൂപ, ജിമ്മിന് 12,000; മൂന്ന് ലക്ഷം ശമ്പളമുള്ള ബെംഗളൂരുവിലെ ഡാറ്റാ എഞ്ചിനീയറുടെ ചെലവുകണക്ക് വൈറല്‍

വാടക 20,000 രൂപ, ജിമ്മിന് 12,000; മൂന്ന് ലക്ഷം ശമ്പളമുള്ള ബെംഗളൂരുവിലെ ഡാറ്റാ എഞ്ചിനീയറുടെ ചെലവുകണക്ക് വൈറല്‍

by ടാർസ്യുസ്

ബാംഗ്ലൂർ : ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാറ്റാ എഞ്ചിനീയറിംഗ് മേഖലയില്‍ 2025-26 കാലഘട്ടത്തിലും വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.ഇന്ത്യയില്‍ പരിചയസമ്പന്നരായ ഡാറ്റാ എഞ്ചിനീയർമാർക്ക് വർഷം 15 മുതല്‍ 40 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കാറുണ്ട്. ബെംഗളൂരു പോലുള്ള ടെക് നഗരങ്ങളില്‍ ഇതിലും ഉയർന്ന ശമ്പളം ലഭിക്കുന്നവരുണ്ട്.ബെംഗളൂരുവില്‍ ഡാറ്റാ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഒരു യുവതി തന്റെ 3 ലക്ഷം രൂപ പ്രതിമാസ ശമ്പളം എങ്ങനെ ചെലവാക്കുന്നു എന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു യുവ ടെക് പ്രൊഫഷണലിന്റെ സാമ്പത്തിക ജീവിതത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ നല്‍കുന്നതാണ് ഈ വീഡിയോ.ചെലവുകളുടെ കണക്ക്പ്രതിമാസം 2,12,000 രൂപയാണ് തന്റെ നിശ്ചിത ചെലവുകളെന്ന് യുവതി വെളിപ്പെടുത്തുന്നു. അതിന്റെ ഏകദേശ രൂപം താഴെ പറയുന്നതാണ്:വാടക- 20,000 രൂപ.വൈദ്യുതി, വെള്ളം, വൈഫൈ, കുക്ക് ഉള്‍പ്പെടെ- 5,000 രൂപ.മാതാപിതാക്കളുടെ ഫ്ലാറ്റിലെ ഫർണിഷിംഗ്- 20,000 രൂപ.മാതാപിതാക്കളുടെ വീടിന്റെ EMI- 30,000 രൂപ.ഭക്ഷണം (പുറത്തുനിന്നുള്ളതും പലചരക്കും)- 10,000 രൂപ.ഷോപ്പിംഗ്, സ്കിൻകെയർ, സമ്മാനങ്ങള്‍-5,000 രൂപ.പേഴ്സണല്‍ ജിം ട്രെയിനർ- 12,000 രൂപ.സബ്സ്ക്രിപ്ഷനുകള്‍ (നെറ്റ്ഫ്ലിക്സ്, ആപ്പിള്‍ ടിവി)- 300 രൂപ.ഏറ്റവും പ്രധാനമായി, പ്രതിമാസം ഒരു ലക്ഷം രൂപ വീതം ഇവർ SIPകളില്‍ നിക്ഷേപിക്കുന്നു. ബാക്കി വരുന്ന തുക യാത്രകള്‍ക്കായാണ് മാറ്റിവെക്കുന്നത്. കഴിഞ്ഞ വർഷം മാത്രം യാത്രകള്‍ക്കായി 7 ലക്ഷം രൂപ ചെലവാക്കിയെന്നും ഇവർ പറയുന്നു. ഓഫീസിലേക്ക് പ്രധാനമായും ക്യാബുകളെ ആശ്രയിക്കുന്നതിനാല്‍ യാത്രാച്ചെലവും വളരെ കുറവാണ്.

You may also like

error: Content is protected !!
Join Our WhatsApp Group