ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയ സംഭവത്തിൽ യുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരു സ്വദേശി സന്ധ്യപവിത്ര നാഗരാജിന്റെ പേരിലാണ് കേസ്. പണം കൊടുത്തിട്ടും സർക്കാർ ജോലി ലഭിക്കാത്തതിനെത്തുടർന്ന് 32-കാരിയായ ബെംഗളൂരു സ്വദേശി ജയനഗർ പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. കോൺഗ്രസ് പ്രവർത്തകയായ സന്ധ്യ മുമ്പ് യാദ്ഗിർ സ്വദേശിയായ ചന്ദു എന്നയാളെയും പണംവാങ്ങി കബളിപ്പിച്ചിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ സന്ധ്യ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.