
ബംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ ന്യൂ തരാഗുപേട്ടിലാണ് സംഭവം.
80ലധികം പെട്ടികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പടക്കം കൈകാര്യം ചെയ്ത വേളയിലുണ്ടായ പാളിച്ചയാകാം അപകടത്തിന് കാരണമെന്ന് ഡി.സി.പി (സൗത്ത്) ഹരീഷ് പാണ്ഡേ പറഞ്ഞു. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയില്‍ മാത്രമേ യഥാര്‍ഥ അപകടകാരണം വ്യക്തമാകൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പടക്കെപട്ടികള് കൈകാര്യം ചെയ്യുന്നയാളാണ് മരിച്ചവരില്‍ ഒരാള്‍. പ്രവേശന കവാടത്തിനടുത്ത് നിന്നിരുന്ന പഞ്ചര്‍ കടയിലെ ആളാണ് മരിച്ച മറ്റൊരാള്‍. ഇയാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് പാണ്ഡേ പറഞ്ഞു.ഒരു ട്രാന്‍സ്പോര്‍ട്ട് കമ്ബനി ട്രാന്‍സിറ്റ് ഗോഡൗണായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറി നടന്നത്. ഇത്തരം സ്ഥലങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള അനുമതിയില്ല. അപകടത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.