Home Featured വലിച്ചെറിഞ്ഞതെല്ലാം തിരിച്ച്‌ കിട്ടിയല്ലോ അല്ലേ? തെരുവില്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച്‌ വീട്ടില്‍ കൊണ്ടിട്ട് ബംഗളുരു കോര്‍പ്പറേഷൻ

വലിച്ചെറിഞ്ഞതെല്ലാം തിരിച്ച്‌ കിട്ടിയല്ലോ അല്ലേ? തെരുവില്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച്‌ വീട്ടില്‍ കൊണ്ടിട്ട് ബംഗളുരു കോര്‍പ്പറേഷൻ

by admin

തെരുവില്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച്‌ വീട്ടില്‍ കൊണ്ടിട്ട് ബംഗളുരു കോർപ്പറേഷൻ. മാലിന്യം റോഡില്‍ വലിച്ചെറിഞ്ഞ 190 വീടുകള്‍ക്ക് മുമ്ബിലാണ് ബംഗളുരു സോളിഡ് വെയിസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് മാലിന്യം തിരിച്ച്‌ കൊണ്ടിട്ടത്.മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞവർക്കെതിരെ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. രണ്ടായിരം മുതല്‍ പതിനായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.ഒരൊറ്റ ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം രൂപ പിഴചുമത്തിയിട്ടുണ്ട്.

‘കാസ സുരിസുവ ഹബ്ബ (മാലിന്യ നിക്ഷേപ ഉത്സവം)’ എന്നാണ് ഈ നടപടിക്ക് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പേരിട്ടിരിക്കുന്നത്. ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ (ജിബിഎ)യില്‍ വരുന്ന അഞ്ച് കോർപറേഷനുകളില്‍, വീടുതോറും മാലിന്യ ശേഖരണം നടത്തുന്നുണ്ട്. എന്നിട്ടും, ചില പൗരന്മാർ തെരുവില്‍ മാലിന്യം വലിച്ചെറിയുകയാണ്. ഇത് നഗരത്തിന്റെ ശുചിത്വത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. തുടർച്ചയായി മാലിന്യം തള്ളുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും അധികൃതർ പറഞ്ഞു.

ഗ്രേറ്റർ ബെംഗളൂരു ഏരിയ (ജിബിഎ)യില്‍ വരുന്ന അഞ്ച് കോർപറേഷനുകളില്‍, വീടുതോറും മാലിന്യ ശേഖരണം നടത്തുന്നുണ്ട്. എന്നിട്ടും, ചില പൗരന്മാർ തെരുവില്‍ മാലിന്യം വലിച്ചെറിയുകയാണ്. ഇത് നഗരത്തിന്റെ ശുചിത്വത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. തുടർച്ചയായി മാലിന്യം തള്ളുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും അധികൃതർ പറഞ്ഞു.അതേസമയം ബിഎസ്ഡബ്ല്യുഎംഎല്ലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റതിനുശേഷം ശ്രീ ഗൗഡ നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു,

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെതിരെ കർശനമായ നടപടികള്‍ തുടങ്ങി. റോഡുകളില്‍ നിന്നും നടപ്പാതകളില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട ഫർണിച്ചറുകള്‍ ഏജൻസി നീക്കം ചെയ്യാൻ തുടങ്ങി. കൂടാതെ, കോറമംഗലയില്‍ ഒരു മാലിന്യ കിയോസ്‌ക് സ്ഥാപിക്കുകയും 65 കിയോസ്‌ക്കുകള്‍ കൂടി ചേർത്ത് ഈ സംരംഭം വിപുലീകരിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group