Home Featured 15 ലക്ഷംപതാക വിൽക്കാൻ ബെംഗളൂരു കോർപ്പറേഷൻ

15 ലക്ഷംപതാക വിൽക്കാൻ ബെംഗളൂരു കോർപ്പറേഷൻ

by admin

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 15 ലക്ഷം ത്രിവർണപതാക വിൽക്കാനൊരുങ്ങി ബെംഗളൂരു കോർപ്പറേഷൻ. വലിയ പതാകയുടെ വില 25 രൂപയാണ്. വീടിന് മുകളിൽ ദേശീയപതാക ഉയർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണിത്. എല്ലാ പോസ്റ്റോഫീസുകളിലും പതാക ലഭിക്കും.

ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍ ; 1762 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്‌

തിരുവനന്തപുരം രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്ച മുതല്‍ വിതരണംചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. അറുപത് ലക്ഷത്തോളംപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

1762 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷന് 1550 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 212 കോടിയുമാണ് നല്‍കിയത്. സാമൂഹ്യസുരക്ഷാ പെൻഷൻ അര്‍ഹരില്‍ 26.74 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പെൻഷൻ തുക എത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ടും. ക്ഷേമനിധി പെൻഷൻ അതത് ബോര്‍ഡുകള്‍ വിതരണം ചെയ്യും. 23നു മുമ്ബ് വിതരണം പൂര്‍ത്തിയാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group