ബെംഗളൂരു: ബസില്‍ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ മർദ്ദനം. ബെംഗളൂരുവില്‍ ഇന്നലെയായിരുന്നു സംഭവം.സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ് എന്ന യാത്രാക്കാരനാണ് മർദനമേറ്റത്. പൂച്ച കരച്ചില്‍ നിർത്താത്തതിനെ തുടർന്ന് മഞ്ജുനാഥും കണ്ടക്ടറും തമ്മില്‍ വാക്കേറ്റമുണ്ടായി.
പൂച്ചയെ പെട്ടിയിലാക്കിയ നിലയിലായിരുന്നു മഞ്ജുനാഥ് ബസില്‍ കയറ്റിയത്.പൂച്ച ബസില്‍ വെച്ച് കരഞ്ഞതോടെ കണ്ടക്ടർ ഇടപെടുകയായിരുന്നുവെന്ന് മറ്റ് യാത്രക്കാർ പറഞ്ഞു. ഇതേത്തുടർന്ന് പൂച്ചയെ കളയണം അല്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങണമെന്നു കണ്ടക്ടർ മഞ്ജുനാഥിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അതിന് തയാറായില്ല. ടിക്കറ്റ് എടുത്തതാണെന്നും ഇറങ്ങാൻ സാധിക്കില്ലെന്നും മഞ്ചുനാഥ് പറഞ്ഞു. തുടർന്ന് മർദനത്തിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരൂ’; വിവാഹമോചനത്തിന് വന്ന ദമ്ബതിമാരോട് സുപ്രീം കോടതി
വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുന്ന ദമ്ബതിമാരെ ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടുവരാൻ നിർദേശിച്ചയച്ച് സുപ്രീം കോടതി.പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളഞ്ഞ് ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ എന്നിവരുടെ ബെഞ്ച് ദമ്ബതിമാരോടാവശ്യപ്പെട്ടു.
തിങ്കളാഴ്ചത്തെ ഒന്നിച്ചുള്ള അത്താഴത്തില്‍ പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമിക്കണമെന്ന് ഉപദേശിച്ച കോടതി കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.വിവാഹമോചനക്കേസ് നടക്കുന്നതിനാല്‍ മൂന്നുവയസ്സുള്ള കുട്ടിക്കൊപ്പം വിദേശയാത്ര നടത്താൻ അനുമതിതേടിയുള്ള യുവതിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.മൂന്ന് വയസ്സുള്ള കുട്ടിയുള്ള ദമ്ബതിമാർ തമ്മിലെ പ്രശ്നമെന്താണെന്ന് കോടതി ചോദിച്ചു.
ഒന്നിച്ചിരുന്നുള്ള സംസാരത്തില്‍ പ്രശ്നങ്ങള്‍ തീർന്നേക്കുമെന്ന് പറഞ്ഞ ബെഞ്ച് കോടതിയുടെ കാന്റീൻ അതിനത്ര പോരെന്നും അഭിപ്രായപ്പെട്ടു. രാത്രി അത്താഴം ഒരുമിച്ച് കഴിക്കൂ. ഒന്നിച്ചൊരു കപ്പ് കാപ്പി കുടിച്ചാല്‍ത്തന്നെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചേക്കും – കോടതി പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും കേസെടുക്കുമ്ബോള്‍ ശുഭവാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു.