ബംഗളൂരു: മാര്‍ച്ച് 17ന് അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് സമ്ബൂര്‍ണ അവധി പ്രഖ്യാപിച്ച് ബാംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനി.
ജീവനക്കാര്‍ക്കിടയില്‍ വെല്‍നസ് പ്രാക്ടീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അവധി നല്‍കിയിരിക്കുന്നത്. D2C ഹോം ആന്‍ഡ് സ്ലീപ്പ് സൊല്യൂഷന്‍സ് കമ്ബനിയായ Wakefit Solutions കമ്ബനിയാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് ഉറങ്ങാനായി അവധി നല്‍കിയത്.
‘ആഘോഷിക്കൂ’ എന്ന അടിക്കുറിപ്പോടെ, എല്ലാ ജീവനക്കാര്‍ക്കും കമ്ബനി മെയില്‍ അയച്ചിട്ടുണ്ട്. ലോക ഉറക്ക ദിനത്തില്‍, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാര്‍ക്കും 2023 മാര്‍ച്ച് 17ന് ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. ഒരു നീണ്ട വാരാന്ത്യത്തോടെ, വളരെ ആവശ്യമായ വിശ്രമം നേടാനുള്ള മികച്ച അവസരമാണിത്. മെയിലില്‍ പറയുന്നു. “സര്‍പ്രൈസ് ഹോളിഡേ: അനൗണ്‍സിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ്” എന്നായിരുന്നു ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ തലക്കെട്ട്.ഇതിന് മുമ്ബും ഇളവുകള്‍ നല്കി കമ്ബനി ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്. ജോലിക്കിടയില്‍ ഉച്ചയുറക്കത്തിന് അര മണിക്കൂര്‍ അനുവദിച്ചുകൊണ്ടായിരുന്നു അത്.
ആധാര്‍ രേഖകള്‍ പുതുക്കല്‍ ജൂണ്‍ 14 വരെ സൗജന്യം
ന്യൂഡല്‍ഹി : ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി സ്വയം പുതുക്കുന്നത് ജൂണ്‍ 14 വരെ സൗജന്യമായിരിക്കും.
25 രൂപയെന്ന നിലവിലെ നിരക്കാണ് 3 മാസത്തേക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ അക്ഷയ സെന്ററുകള്‍ അടക്കമുള്ള കേന്ദ്രങ്ങള്‍ വഴി ചെയ്യുന്നതിനുള്ള 50 രൂപ നിരക്ക് തുടരും.
ആധാറെടുത്ത് 10 വര്‍ഷമായവരെ രേഖകള്‍ പുതുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. തിരിച്ചറിയല്‍ രേഖകള്‍ പുതുക്കുന്നതു നിര്‍ബന്ധമല്ലെങ്കിലും അപ്ഡേറ്റ് ചെയ്യാന്‍ യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വിവരശേഖരത്തിന്റെ കൃത്യത വര്‍ധിപ്പിക്കുകയാണു ലക്ഷ്യം.
അപ്ഡേഷന് എങ്ങനെ?
∙ myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ ആധാര്‍ നമ്ബറും മൊബൈല്‍ നമ്ബറില്‍ ലഭിക്കുന്ന ഒടിപിയും നല്കി ലോഗിന്‍ ചെയ്യുക.
∙ Document Update എന്ന ലിങ്ക് തുറന്ന് Next ക്ലിക് ചെയ്ത് മുന്നോട്ടു പോവുക.
∙ ഡോക്യുമെന്റ് അപ്ഡേറ്റ് പേജില്‍ പേര്, ജനനത്തീയതി, വിലാസം എന്നിവ പരിശോധിക്കുക. അപ്ലോഡ് ചെയ്യുന്ന രേഖകളിലും ഇതു തന്നെയാണെങ്കില്‍ മാത്രമേ അംഗീകരിക്കൂ.
∙ തുടര്‍ന്ന് പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്കു താഴെ കൈവശമുള്ള തിരിച്ചറിയല്‍ രേഖ മെനുവില്‍ നിന്നു തിരഞ്ഞെടുക്കുക. തുടര്‍ന്ന് View details & upload document ക്ലിക്ക് ചെയ്ത് രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യുക. 2 എംബി വരെയുള്ള ചിത്രമായോ പിഡിഎഫ് ആയോ രേഖ നല്‍കാം.