Home Featured പൊളിക്കടാ പിള്ളേരെ..’; എമ്ബുരാൻ കാണാൻ അവധി നല്‍കി ബെംഗളൂരു കോളേജ്

പൊളിക്കടാ പിള്ളേരെ..’; എമ്ബുരാൻ കാണാൻ അവധി നല്‍കി ബെംഗളൂരു കോളേജ്

by admin

പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് എമ്ബുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഫ്രാഞ്ചൈസിയിലെ ഈ ചിത്രം നിലവില്‍ ബുക്കിംഗ് റെക്കോർഡുകളെ എല്ലാം മറികടന്നിരിക്കുകയാണ്.മലയാളം മാത്രമല്ല ഇതര ഭാഷാ സിനിമകളെയും എമ്ബുരാൻ മറികടന്നുവെന്നാണ് ബുക്കിംഗ് റിപ്പോർട്ട്. ഇത്തരത്തില്‍ എങ്ങും എമ്ബുരാൻ ആവേശം അലതല്ലുന്നതിനിടെ ചിത്രം കാണാൻ അവധി നല്‍കിയിരിക്കുകയാണ് ഒരു കോളേജ്.ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് എന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് അവധി നല്‍കിയിരിക്കുന്നത്. ‘പൊളിക്കടാ പിള്ളേരെ..’

എന്ന് കുറിച്ചു കൊണ്ടാണ് അവധി വിവരം കോളേജ് ഇൻസ്റ്റാഗ്രാം പേജില്‍ അറിയിച്ചിരിക്കുന്നത്. മാർച്ച്‌ 27നാണ് അവധി. ‘കാത്തിരിപ്പുകള്‍ക്ക് അവസാനം. എമ്ബുരാന്റെ മാന്ത്രികത കാണാൻ കാത്തിരുന്നോളൂ’, എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

ഹാള്‍ ടിക്കറ്റിന് 500 രൂപ കൈക്കൂലി; പ്രിൻസിപ്പലിന്‍റെ വീഡിയോ പുറത്തുവിട്ട് വിദ്യാര്‍ത്ഥികള്‍

പരീക്ഷാ ഹാള്‍ ടിക്കറ്റ് നല്‍കാൻ വനിതാ പ്രിൻസിപ്പല്‍ 500 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം ചിത്രീകരിച്ച്‌ വിദ്യാർത്ഥികള്‍.ഛത്തീസ്ഗഡിലെ സൂരജ്പൂർ ജില്ലയിലെ രാമാനുജ്‌നഗർ ഗവണ്‍മെന്‍റ് കോളജിലാണ് സംഭവം. വിദ്യാർത്ഥികളില്‍ നിന്ന് നിയമവിരുദ്ധമായി പണം വാങ്ങുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രിൻസിപ്പല്‍ ഇൻ-ചാർജ് അഞ്ജലി കശ്യപിനെ ആ സ്ഥാനത്ത് നിന്ന് നീക്കി.പരീക്ഷയ്ക്ക് മുൻപായി അഡ്മിറ്റ് കാർഡില്‍ ഒപ്പ് വാങ്ങാൻ ചെന്നപ്പോള്‍ അഞ്ജലി കശ്യപ് പണം ചോദിച്ചെന്നാണ് വിദ്യാർത്ഥികള്‍ പറയുന്നത്.

പ്രിൻസിപ്പല്‍ പണം ചോദിക്കുന്ന വീഡിയോ രണ്ട് വിദ്യാർത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു.അഡ്മിറ്റ് കാർഡില്‍ ഒപ്പിടും മുൻപ് പണം നല്‍കാൻ പ്രിൻസിപ്പല്‍ നിർബന്ധിക്കുന്നത് വീഡിയോയില്‍ കാണാം. ‘മാഡം, ഞങ്ങള്‍ ദരിദ്രരാണ്, ഞങ്ങളുടെ കൈവശം പണമില്ല’ എന്ന് വിദ്യാർത്ഥികള്‍ പറയുമ്ബോള്‍ ‘നിങ്ങള്‍ പണം നല്‍കേണ്ടിവരും, ഞങ്ങളും ദരിദ്രരാണ്’ എന്ന് പ്രിൻസിപ്പല്‍ പറയുന്നത് കേള്‍ക്കാം.

അതേസമയം ക്ലാസ്സില്‍ ഹാജരാവാതിരുന്ന വിദ്യാർത്ഥികളില്‍ നിന്നും പിഴ എന്ന നിലയിലാണ് 500 രൂപ വാങ്ങിയതെന്ന് പ്രിൻസിപ്പല്‍ പറയുന്നു. എന്നാല്‍ റെസീപ്റ്റ് നല്‍കിയാണോ ഈ തുക ഈടാക്കിയതെന്ന ചോദ്യത്തിന് പ്രിൻസിപ്പല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അഞ്ജലി കശ്യപിനെ പ്രിൻസിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കി. തുടരന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group