കെ.എസ്.ആർ ബംഗളൂരു-കോയമ്ബത്തൂർ-കെ.എസ്.ആർ ബംഗളൂരു ഡബിള്‍ ഡക്കർ ഉദയ് എക്സ്പ്രസിന് (ട്രെയിൻ നമ്ബർ 22665/ 22666) മാർച്ച് 10 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുപ്പത്തൂരില്‍ സ്റ്റോപ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതർ അറിയിച്ചു.കെ.എസ്.ആർ ബംഗളൂരു-കോയമ്ബത്തൂർ ഉദയ് എക്സ്പ്രസ് (22665) വൈകീട്ട് 4.34നും കോയമ്ബത്തൂർ-കെ.എസ്.ആർ ബംഗളൂരു ഉദയ് എക്സ്പ്രസ് (22666) രാവിലെ 9.39നും തിരുപ്പത്തൂരിലെത്തും. ഒരു മിനിറ്റാണ് സ്റ്റോപ് അനുവദിച്ചത്.
അമ്മ മരിക്കുംമുമ്ബ് ഒന്ന് കാണാൻ പോലും അനുവദിച്ചില്ല’ -പീഡനപര്‍വം പങ്കുവെച്ച് വിങ്ങിപ്പൊട്ടി സായിബാബ
ജയിലില്‍ കിടക്കുമ്ബോള്‍ 2020 ആഗസ്റ്റ് ഒന്നിനായിരുന്നു അമ്മയുടെ മരണം. പോളിയോ ബാധിച്ച് ഭിന്നശേഷിക്കാരനായിപ്പോയ കുഞ്ഞിന് എങ്ങനെയും വിദ്യാഭ്യാസം കിട്ടണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.അവർ മരിക്കും മുമ്ബൊന്ന് കാണാൻ എന്നെ അനുവദിച്ചില്ല. ഒടുവില്‍ മരിച്ച ശേഷം മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും അനുവദിച്ചില്ല’ -വാക്കുകള്‍ മുറിഞ്ഞ് നിയന്ത്രണം വിട്ട് പ്രഫസർ സായിബാബ വിങ്ങിക്കരഞ്ഞു. അതുവരെ വേദിയിലും സദസ്സിലുമിരുന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരുന്നവരും കണ്ണു തുടച്ചു.ജയില്‍മോചനത്തിന്റെ പിറ്റേന്ന് ന്യൂഡല്‍ഹി ഹർകിഷൻ സിങ് സുർജിത് ഭവനില്‍ ഒരു പതിറ്റാണ്ട് നീണ്ട തന്റെ പീഡനപർവം പങ്കുവെക്കുകയായിരുന്നു ഡല്‍ഹി സർവകലാശാല പ്രഫസർ സായിബാബ.
ഒരു ഭിന്നശേഷിക്കാരനോടും ലോകത്തൊരാളും കാണിക്കാത്ത മനുഷ്യത്വരാഹിത്യത്തിന്റെ മനസ്സ് മരവിച്ചുപോകുന്ന എണ്ണമറ്റ അനുഭവ സാക്ഷ്യങ്ങളാണ് ഏഴുവർഷം തുടർച്ചയായ ജയില്‍വാസത്തെ തുടർന്ന് അങ്ങേയറ്റം പരിക്ഷീണനായ സായിബാബയില്‍നിന്ന് കേള്‍ക്കേണ്ടി വന്നത്.2014 മേയ് ഒമ്ബതിന് അറസ്റ്റ് ചെയ്തപ്പോള്‍ ഇടതുഭാഗം തൂക്കിയെടുത്തു വലിച്ചുകൊണ്ടുപോകുകയായിരുന്നു പൊലീസ്. അന്നേറ്റ പരിക്ക് ഇപ്പോഴും നീരുവന്ന് വീർത്തുകെട്ടിയ നിലയിലാണ്. ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ റായ്പുരിലിറക്കി കാറില്‍ നാഗ്പുരിലേക്ക് കൊണ്ടുപോയി. ഇതിനിടെ തലച്ചോറില്‍നിന്ന് ചുമലിലേക്കുള്ള നാഡികള്‍ മുറിഞ്ഞു. ഒമ്ബത് മാസം ചികിത്സ നല്‍കിയില്ല.
പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോള്‍ ശേഷിയറ്റ മസിലുകളും മുറിഞ്ഞുപോയ ഞരമ്ബുകളും പൂർവസ്ഥിതിയിലാക്കാൻ കഴിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ജാമ്യം കിട്ടിയപ്പോള്‍ ഡോക്ടർമാർ സർജറി നിർദേശിച്ച സമയത്താണ് ശിക്ഷാ വിധി വന്നത്. അന്ന് മുതല്‍ ഇടതു കൈ മുതല്‍ പോളിയോ ബാധിച്ച ഇടതുകാല്‍ വരെ വേദന തിന്നുകഴിയുകയാണ്. ആ ഭാഗം പിന്നെയും തളർന്നുപോയിരിക്കുന്നു. വർഷം തോറും മെഡിക്കല്‍ ചെക്കപ്പ് നടത്താറുണ്ടായിരുന്ന തനിക്ക് ജയിലില്‍ പോകുമ്ബോള്‍ ഒരു അസുഖവുമില്ലായിരുന്നു.
ഒരു ഗുളിക പോലും കഴിക്കാറില്ലായിരുന്നു. ഇപ്പോള്‍ തലച്ചോറിലും വൃക്കയിലും മുഴകളുണ്ട്. എന്റെ ഹൃദയം ഇന്ന് പ്രവർത്തിക്കുന്നത് 55 ശതമാനം മാത്രമാണ്. ഇത്തരം സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഒരിക്കല്‍ പോലും ചികില്‍സ നല്‍കിയില്ല. ആകെ കൂടി നടത്തിയത് പരിശോധനകള്‍ മാത്രം. സർക്കാർ ഡോക്ടർമാർ നിർദേശിച്ച ചികില്‍സയൊന്നും നല്‍കിയില്ല. ഏഴ് വർഷം മുമ്ബ് നിർദേശിച്ച ഹൃദയ പരിശോധന പോലും നടത്തിയില്ല. അതിന് പകരം നാലും അഞ്ചും ആറും തരം വേദനാ സംഹാരികള്‍ നല്‍കി. റാമ്ബില്ലാത്ത ജയിലില്‍ ആരെങ്കിലും എടുത്തുകൊണ്ടുപോകാത്തതിനാല്‍ സന്ദർശക മുറിയിലേക്ക് പോകാനാവില്ലായിരുന്നു. ഓണ്‍ലൈൻ വഴി ബന്ധുക്കളെ കാണാനുള്ള മുറിയിലേക്കും ജയില്‍ ആശുപത്രിയിലേക്കുമൊന്നും പോകാനായില്ല. കുടിക്കാൻ ഒരു ഗ്ലാസ് വെള്ളമെടുക്കാൻ കഴിയാത്ത സാഹചര്യം. എത്ര നാള്‍ ഒരു മനുഷ്യന് വെള്ളം കിട്ടാതെ ജീവിക്കാൻ കഴിയുമെന്നും സായിബാബ ചോദിച്ചു. സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി. രാജ അടക്കം പ്രമുഖർ പരിപാടിയില്‍ പങ്കെടുത്തു