ബെംഗളൂരു: മെട്രോ യെല്ലോലൈനിലൂടെ ഡ്രൈവറില്ലാ മെട്രോട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് 6.55-ന് ഹെബ്ബഗൊഡി ഡിപ്പോയിൽനിന്നാണ് പരീക്ഷണയോട്ടം തുടങ്ങിയത്. 25 കിലോമീറ്റർവേഗതയിൽ ഓടാൻ മെട്രോ ട്രെയിനുകഴിഞ്ഞതായി ബി.എം.ആർ.സി.എൽ. അറിയിച്ചു. 7.14-നാണ് ബൊമ്മസാന്ദ്ര സ്റ്റേഷനിൽ ട്രെയിനെത്തിയത്. ബെംഗളൂരു മെട്രോയുടെ ആദ്യ ഡ്രൈവറില്ലാ ട്രെയിനാണിത്. നാലുമാസംനീളുന്ന പരീക്ഷണങ്ങൾക്കുശേഷമാകും യാത്രക്കാരുമായുള്ള ട്രെയിനിന്റെ സർവീസ് തുടങ്ങുക.
ഇന്ത്യക്കാരുടെ പ്രതിഷേധം ഫലം കണ്ടു : മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവുണ്ടായതായി റിപ്പോർട്ട് . മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 33 ശതമാനം കുറവുണ്ടായി .2023 മാർച്ചില്‍ 41,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികള്‍ മാലദ്വീപ് സന്ദർശിച്ചപ്പോള്‍ 2024 മാർച്ചില്‍ ഇത് 27,224 ആയി കുറഞ്ഞു. 33 ശതമാനം കുത്തനെ ഇടിവ് കാണിക്കുന്നതായി മാലദ്വീപ് ആസ്ഥാനമായുള്ള അധാധുവിന്റെ റിപ്പോർട്ട് പറയുന്നു. ലക്ഷദ്വീപ് ദ്വീപുകളെ കുറിച്ചുള്ള ഇന്ത്യൻ ഗവണ്‍മെൻ്റിന്റെ ടൂറിസം പ്രചാരണമാണ് ഈ ഇടിവിന് പിന്നിലെ പ്രധാന കാരണമെന്നും റിപ്പോർട്ടില്‍ പറയുന്നു.2023 മാർച്ച് വരെ, മാലദ്വീപിന്റെ വിനോദസഞ്ചാരത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സായിരുന്നു ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങള്‍ മാലദ്വീപിനെ പിടിച്ചുലയ്‌ക്കുകയായിരുന്നു.
ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ ഇടിവ് കാണുമ്ബോള്‍, മാലദ്വീപ് സന്ദർശിക്കുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വർധനവാണുള്ളത്. 2024-ല്‍ 54,000-ത്തിലധികം ചൈനീസ് വിനോദസഞ്ചാരികള്‍ രാജ്യത്ത് എത്തിയിട്ടുണ്ട്.ഈ വർഷം ഫെബ്രുവരിയില്‍ മൊത്തം 217,394 വിനോദസഞ്ചാരികള്‍ മാലദ്വീപില്‍ എത്തി, അതില്‍ 34,600-ലധികം പേർ ചൈനയില്‍ നിന്നുള്ളവരാണ്.