ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നിർദിഷ്ട ഭൂഗർഭപാതയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറായി. വടക്ക് ഹെബ്ബാൾ മുതൽ തെക്ക് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ 18 കിലോമീറ്റർ പാതയ്ക്ക് 16,500 കോടി രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. പാതയിൽ മേഘരി സർക്കിൾ, റെയ്‌സ് കോഴ്‌സ് റോഡ്, ലാൽബാഗ് എന്നിവിടങ്ങളിൽ ഇന്റർചേഞ്ചുകളുണ്ടാകും. തുരംഗം നിർമിക്കാൻ ആറ് യന്ത്രങ്ങളുപയോഗിക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പദ്ധതി. ആറു മാസത്തിനകം നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഭൂഗർഭ പാതകളെക്കുറിച്ച് പഠിച്ച ശേഷമാണ് ഡി.പി.ആർ. തയ്യാറാക്കിയതെന്ന് ബി.ബി.എം.പി. ചീഫ് എൻജിനിയർ ബി.എസ്. പ്രഹ്ലാദ് പറഞ്ഞു. പാതയുടെ ഇരുവശത്തും രണ്ട് പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും ഉണ്ടാകും. സിൽക്ക് ബോർഡ് ജങ്ഷനിൽ കെ.ആർ. പുരം, ബല്ലാരി റോഡ് ഭാഗങ്ങളിലേക്കുമാകും കവാടങ്ങൾ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പാത നിർമിക്കുക. 70 ശതമാനം തുകയും സ്വകാര്യ കരാറുകാരനും 30 ശതമാനം തുക ബി.ബി.എം.പി.യുമാകും വഹിക്കുക.
പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി; സ്വമേധയാ പിന്‍വലിച്ച് ഹര്‍ജിക്കാരന്‍
പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി. ഇതോടെ ഹര്‍ജിക്കാരന്‍ സ്വമേധയാ ഹര്‍ജി പിന്‍വലിച്ചു.പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയില്‍ അതിന് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ഉണ്ടെന്നാരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി ജോസഫ് നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്.കുട്ടികളുടെ മനസിനെ ദോഷകരമായി സ്വാധീനിക്കുന്ന വിധത്തിലാണ് സിനിമ. അതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നതടക്കമായിരുന്നു ആവശ്യം.
പണി സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്ത് നിരൂപകന്‍ ആദര്‍ശും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് നെഗറ്റീവ് റിവ്യു എഴുതുകയും സോഷ്യല്‍ മീഡിയയില്‍ പല ഇടങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്തെന്ന് ആരോപിച്ച് ജോജു ജോര്‍ജ് നിരൂപകനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.