Home Featured ബാംഗ്ലൂർ സിറ്റി സർവകലാശാല ഇനി ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി ; പുനർനാമകരണം പ്രഖ്യാപിച്ചു

ബാംഗ്ലൂർ സിറ്റി സർവകലാശാല ഇനി ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി ; പുനർനാമകരണം പ്രഖ്യാപിച്ചു

by admin

ബെംഗളൂരു സിറ്റി സർവകലാശാലയുടെ പേര് മാറ്റുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണയ്‌ക്കായി ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിയെ ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു.വെള്ളിയാഴ്ച നിയമസഭയിൽ കർണാടക ബജറ്റ് പ്രസംഗത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ തീരുമാനം വെളിപ്പെടുത്തിയത്. രാജ്യത്തെ ഒരു മാതൃകാ സർവകലാശാലയാക്കി സ്ഥാപനത്തെ മാറ്റുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം എന്ന് സിദ്ധരാമയ്യ പറയുന്നു.

ഈ സംരംഭത്തിന്റെ ഭാഗമായി, ഗവൺമെന്റ് ആർട്സ് കോളേജും ഗവൺമെന്റ് ആർസിസി കോളേജും സർവകലാശാലയ്‌ക്ക് കീഴിലുള്ള ഒരു ഘടക കോളേജായി ലയിപ്പിക്കും.1991-ൽ ഇന്ത്യയിൽ ഉദാരവൽക്കരണ സാമ്പത്തിക നയം നടപ്പിലാക്കിയ ഡോ. മൻമോഹൻ സിംഗ് 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയും ആയിരുന്നു.

വെറും മൂന്ന് രൂപക്ക് ഒരുകിലോമീറ്റര്‍ പോകാം. വരുന്നു ബൈക്ക് ടാക്സി

മുംബൈ മഹാനഗരത്തില്‍ യാത്ര എളുപ്പമാക്കാൻ ബൈക്ക് ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. കിലോമീറ്ററിന് വെറും മൂന്ന് രൂപ നിരക്കില്‍ സേവനം ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.നയത്തിന്റെ കരട് സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കിയതായും ഉടൻ തന്നെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അറിയുന്നു. ഇതോടെ മുംബൈയിലെ യാത്ര കൂടുതല്‍ വേഗത്തിലും താങ്ങാനാവുന്നതുമായി മാറും.

അംഗീകാരം ലഭിച്ചാല്‍ ഈ മാസം അവസാനമോ ഏപ്രില്‍ ആദ്യമോ മുംബൈയില്‍ ബൈക്ക് ടാക്സി സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു.ബൈക്ക് ടാക്സികള്‍ക്ക് ജി.പി.എസ് സംവിധാനം നിർബന്ധമാണെന്ന് കരട് റിപ്പോർട്ടില്‍ പറയുന്നു. പിൻസീറ്റ് യാത്രികൻ ഹെല്‍മെറ്റ് ധരിക്കണം, ബൈക്ക് ടാക്സികള്‍ക്ക് മഞ്ഞ പെയിന്റ് അടിക്കണം. ഏതാനും മാസം മുമ്ബ് റാപ്പിഡോ ബൈക്ക് ടാക്സി സേവനം മുംബൈയില്‍ ആരംഭിച്ചിരുന്നുവെങ്കിലും ടാക്സി, റിക്ഷാ യൂണിയനുകളുടെ എതിർപ്പിനെത്തുടർന്ന് സേവനം താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു.

അതേസമയം സ്ത്രീ സുരക്ഷക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന തരത്തിലായിരിക്കും ബൈക്ക് ടാക്സിയെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു. ഇതിനായി ഗതാഗത വകുപ്പ് പ്രത്യേക നിയമങ്ങളും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 22 സംസ്ഥാനങ്ങളില്‍ ബൈക്ക് ടാക്സി സർവിസുകള്‍ പ്രവർത്തിക്കുന്നുണ്ട്. ബൈക്ക് ടാക്സികളുടെ നിരക്ക് ഓല, ഉബർ കാർ ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയുടെ പകുതിയില്‍ താഴെയായിരിക്കും. മുഖ്യമന്ത്രിയുടെ 100 ദിവസത്തെ കർമ്മ പദ്ധതിയില്‍ ബൈക്ക് ടാക്സി സർവീസ് ഉള്‍പ്പെടുത്തിയിരുന്നു. ഈ സംരംഭം മഹാരാഷ്ട്രയിലെ 10,000 മുതല്‍ 20,000 വരെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും പ്രതീക്ഷിക്കുകയാണ് സംസ്ഥാനം.

You may also like

error: Content is protected !!
Join Our WhatsApp Group