ബംഗളൂരു: നഗരത്തില്‍ രണ്ട് ആകാശ നടപ്പാതകള്‍ കൂടി നിർമിക്കാൻ ബി.ബി.എം.പി തീരുമാനം. മൈസൂരു റോഡില്‍ ദീപാഞ്ജലി നഗർ ബസ് ഡിപ്പോയെയും രംഗനാഥ് കോളനിയേയും ബന്ധിപ്പിച്ചാണ് ഒരു സ്കൈവാക്ക് നിർമിക്കുക.
രണ്ടാമത്തേത് സർജാപുർ റോഡിലെ സെന്റ് ഫ്രാൻസിസ് സ്കൂളിന് സമീപവും നിർമിക്കും. ഇതിനുള്ള ചെലവ് നിർമാതാക്കള്‍ സ്കൈവാക്കില്‍ പരസ്യബോർഡ് പ്രദർശിപ്പിച്ചാവും കണ്ടെത്തുക.