Home Featured നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; മ​ല​യാ​ളി ദ​മ്പ​തി​ക​ൾ കെ​നി​യ​യി​ലേ​ക്ക് ക​ട​ന്ന​താ​യി പൊ​ലീ​സ്

നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; മ​ല​യാ​ളി ദ​മ്പ​തി​ക​ൾ കെ​നി​യ​യി​ലേ​ക്ക് ക​ട​ന്ന​താ​യി പൊ​ലീ​സ്

by admin

ബം​ഗ​ളൂ​രു: മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി നി​ക്ഷേ​പ​ക​രെ വെ​ട്ടി​ച്ച് മു​ങ്ങി​യ ബം​ഗ​ളൂ​രു​വി​ലെ ചി​ട്ടി​യു​ട​മ​ക​ളാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ രാ​ജ്യം വി​ട്ട​താ​യി പൊ​ലീ​സ്. പ്ര​തി​ക​ളാ​യ എ ​ആ​ൻ​ഡ് എ ​ചി​റ്റ് ഫ​ണ്ട്സ് ഉ​ട​മ ആ​ല​പ്പു​ഴ രാ​മ​ങ്ക​രി സ്വ​ദേ​ശി ടോ​മി എ. ​വ​ർ​ഗീ​സ്, ഭാ​ര്യ ഷൈ​നി ടോ​മി എ​ന്നി​വ​ർ ചി​ട്ടി​ത്ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് നി​ക്ഷേ​പ​ക​ർ പ​രാ​തി ന​ൽ​കും മു​മ്പേ രാ​ജ്യം വി​ട്ട​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. ജൂ​ലൈ അ​ഞ്ചി​നാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​താ​യി നി​ക്ഷേ​പ​ക​ർ തി​രി​ച്ച​റി​യു​ന്ന​ത്.

എ​ന്നാ​ൽ, ജൂ​ലൈ മൂ​ന്നി​നു​ത​ന്നെ ദ​മ്പ​തി​ക​ൾ കൊ​ച്ചി​വ​ഴി മും​ബൈ​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് ടൂ​റി​സ്റ്റ് വി​സ​യി​ൽ മും​ബൈ-​ന​യ്റോ​ബി വി​മാ​ന​ത്തി​ൽ കെ​നി​യ​യി​ലേ​ക്കും ക​ട​ന്ന​താ​യി ബം​ഗ​ളൂ​രു ഈ​സ്റ്റ് ഡി.​സി.​പി ഡി. ​ദേ​വ​രാ​ജ പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ ബാ​ങ്ക് ഇ​ട​പാ​ടി​ന്റെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി വൈ​കാ​തെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ ശ്ര​മം.

ഇ​തി​നു​പു​റ​മെ, കേ​സ് ഉ​ട​ൻ സി.​ഐ.​ഡി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​മെ​ന്ന​റി​യു​ന്നു. അ​തേ​സ​മ​യം, നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​മ​മൂ​ർ​ത്തി ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​വ​രു​ടെ എ​ണ്ണം 400 ക​ട​ന്നു. 1300ലേ​റെ നി​ക്ഷേ​പ​ക​രു​ള്ള ക​മ്പ​നി​യി​ൽ ഇ​നി​യും നി​ര​വ​ധി പേ​ർ പ​രാ​തി ന​ൽ​കാ​നു​ണ്ട്. ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 40 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം.

You may also like

error: Content is protected !!
Join Our WhatsApp Group