ബെംഗളൂരു: ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിർമാണം ഡിസംബറിനുമുൻപ് പൂർത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു പുതിയപാത ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രാസ മയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു.
258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമാണമാണ് നടന്നുവരുന്നത്. കർണാടകത്തിലെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ ജില്ലകളിലൂ ടെയും ആന്ധ്രയിലെ ചിറ്റൂർ, തമിഴ്നാട്ടിലെ വെല്ലൂർ, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലൂടെയാണ് പാത കടന്നു പോകുന്നത്. ബെംഗളൂരുവിലെ ഹൊസപേട്ടിൽനിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംപുദൂരിൽ അവസാനിക്കുന്ന പാതയാണിത്. 17,930 കോടി രൂപ ചെലവിലാണ് നിർമാണം.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്ന സാറ്റലൈറ്റ് ടൗൺഷിപ്പ് റിങ് റോഡ് ഡിസംബറോടെ പൂർത്തിയാകുമെന്നും ഗഡ്കരി പറഞ്ഞു. 17,000 കോടി രൂപയുടെ പദ്ധതിയാണിത്. ഭാരതമാല പരിയോജനപദ്ധതി പ്രകാരം ദേശീയപാതാ അതോറിറ്റിയാണ് റിങ് റോഡ് നിർമിക്കുന്നത്.