ബെംഗളൂരു∙ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ കർണാടകയിൽ നിർമാണം പൂർത്തിയായ ഹൊസ്കോട്ടെ–ബേതമംഗല ഇടനാഴിയിൽ (71 കിലോമീറ്റർ) ടോൾ പിരിവ് 15ന് ആരംഭിക്കും. 3 ഇടനാഴികൾ ഡിസംബറിൽ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) തുറന്നെങ്കിലും ടോൾ പിരിവ് തുടങ്ങിയിരുന്നില്ല. ഹൊസ്കോട്ടയിലെ ഹെഡിഗനബലെ, അഗ്രഹാര, കൃഷ്ണരാജപുര, സുന്ദർപാളയ എന്നിവിടങ്ങളിലാണു ടോൾ ബൂത്ത്.
262 കിലോമീറ്റർ ദൂരം വരുന്ന ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ പൂർണതോതിൽ ഗതാഗതത്തിനു തുറക്കാനാണു ലക്ഷ്യമിടുന്നത്. ബെംഗളൂരു ഗ്രാമ ജില്ലയിലെ ഹൊസ്കോട്ടെ കോളത്തൂർ ജംക്‌ഷനിൽ ആരംഭിച്ച് ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്,ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ വഴി ശ്രീപെരുംപത്തൂരിൽ നിലവിലെ ചെന്നൈ–ബെംഗളൂരു ദേശീയപാതയുമായി എക്സ്പ്രസ് വേ സംഗമിക്കും. ആന്ധ്രയിൽ 85 കിലോമീറ്ററും തമിഴ്നാട്ടിൽ 106 കിലോമീറ്ററുമാണു പാതയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. 16370 കോടി രൂപയാണു പദ്ധതി ചെലവ്.
ടോൾ നിരക്കുകൾ∙ ഹെഗിഡനബലെ മുതൽ അഗ്രഹാരകാർ–70 രൂപ (ഒരു വശത്തേക്ക്), 100 രൂപ (ഇരുവശങ്ങളിലേക്ക്)∙ഹെഡിഗനബലെ മുതൽ കൃഷ്ണരാജപുരകാർ–155 രൂപ (ഒരു വശത്തേക്ക്), 230 രൂപ (ഇരുവശങ്ങളിലേക്ക്)∙ ഹെഡിഗനബലെ മുതൽ സുന്ദർപാളയ (കർണാടക, ആന്ധ്ര അതിർത്തി)കാർ –190 (ഒരു വശത്തേക്ക്), 280 രൂപ (ഇരുവശങ്ങളിലേക്ക്)