ബംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ നേരത്തെ നിശ്ചയിച്ചതുപോലെ ആഗസ്റ്റിൽ തുറക്കില്ല. 262 കിലോമീറ്റർ എക്സ്പ്രസ് വേ പൂർണമായി തുറക്കാൻ 2026 ജൂൺ വരെ കാത്തിരിക്കണം. ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകില്ലെന്ന് വ്യക്തമായതോടെയാണ് ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ) കരാറുകാർക്ക് സമയപരിധി നീട്ടി നൽകിയത്. പാത കടന്നുപോകുന്ന കർണാടകയിലെ ഹൊസ്‌കോട്ടെ മുതൽ കെ.ജി.എഫ് വരെയുള്ള 71 കിലോമീറ്റർ കഴിഞ്ഞ ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. എന്നാൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ല. ആന്ധ്രയിൽ 85ഉം തമിഴ്നാട്ടിൽ 106 കിലോമീറ്ററുമുള്ള പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബംഗളൂരു-ചെന്നൈ യാത്ര 3- 4 മണിക്കൂർ കൊണ്ട് സാദ്ധ്യമാകും.ബംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്‌കോട്ടെ കോളത്തൂർ ജംക്ഷനിൽ നിന്ന് ആരംഭിച്ച് ദൊബാസ്‌പേട്ട്, കോലാർ, കെ.ജി.എഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ വഴി ശ്രീപെരുംപത്തൂരിൽ നിലവിലെ ചെന്നൈ-ബംഗളൂരു ദേശീയപാതയുമായാണ് എക്സ്പ്രസ് വേ ചേരുന്നത്.
വേഗപരിധി- 100-120 കിലോമീറ്റർ വരെചെലവ് 16,370 കോടി രൂപ
പദ്ധതിക്കായി ഏറ്റെടുത്തത് – 2650 ഏക്കർ
71 അടിപ്പാതകൾ
31 വലിയ പാലങ്ങൾ
6 ടോൾ
നിർമ്മാണത്തിന് തടസംവീടുകളില്ലാത്ത തുറന്ന സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതിനാൽ എക്സ്‌പ്രസ് വേയ്ക്ക് ഭൂമി ഏറ്റെടുക്കൽ കാര്യമായ വെല്ലുവിളികൾ സൃഷ്ടിച്ചില്ല. എന്നാൽ വൈദ്യുതി ടവറുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി വൈകിയിരുന്നു.
വാഹന നിരോധനം :ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ഉപയോഗിക്കുന്നതിൽ നിന്ന് ഇരുചക്ര വാഹനങ്ങൾക്ക് എൻ.എച്ച്.എ.ഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈവേയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ നാല് പേർ മരിച്ച സംഭവത്തെ തുടർന്നാണ് തീരുമാനം.
പുള്ളിപ്പുലിയുടെ പിടിയില്‍ വളര്‍ത്തുനായ, ചാടിവീണ് ആക്രമിച്ച് മാനസികാരോഗ്യ വിദഗ്ധൻ, പുള്ളിപ്പുലി ചത്തു
വളർത്തുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാനസികാരോഗ്യ വിദഗ്ധനും ഭാര്യയും പുള്ളിപ്പുലിയെ നേരിട്ടത് അരമണിക്കൂറോളം.ഒടുവില്‍ 55 വയസ് പ്രായമുള്ള മാനസികാരോഗ്യ വിദഗ്ധന്റെ ആക്രമണത്തില്‍ പുലി ചത്തു. ഞായറാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സംഭവം.ചിപ്ലുനിലെ തൊണ്ടാലി വരേലി സ്വദേശിയുടെ വളർത്തുനായയെ പുള്ളിപ്പുലി ലക്ഷ്യമിട്ടത്. ആശിഷ് മഹാജൻ എന്നയാളാണ് നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുള്ളിപ്പുലിയെ ആക്രമിച്ചത്. പൂനെയില്‍ മാനസികാരോഗ്യ വിദഗ്ധനായിരുന്നു ആശിഷ് മഹാജൻ വിരമിച്ച ശേഷമാണ് രത്നഗിരിയിലേക്ക് എത്തിയത്.
ഞായറാഴ്ച പുലർച്ചെ വളർത്തുനായ അസാധാരണമായി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് 55കാരൻ വീടിന് പുറത്ത് എത്തിയത്.വളർത്തുനായയെ കൊല്ലാനൊരുങ്ങുന്ന പുള്ളിപ്പുലിയെ ആണ് വീടിന് പുറത്ത് ആശിഷ് കണ്ടത്. കയ്യിലുണ്ടായിരുന്ന ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കാൻ ശ്രമിച്ച് ഫലം കാണാതെ വന്നപ്പോഴാണ് ഭാര്യ കത്തിയുമായി വന്നത്. ഇതോടെ മറ്റൊന്നും നോക്കാതെ 55 കാരൻ പുള്ളിപ്പുലിയുടെ ദേഹത്തേക്ക് ചാടിവീണ് വന്യമൃഗത്തെ ആക്രമിക്കുകയായിരുന്നു.
വളർത്തുനായയുടെ ദയനീയമായ കരച്ചിലാണ് ഇത്തരമൊരു സാഹസത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് 55കാരൻ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. തിരികെ പുള്ളിപ്പുലി ആക്രമിച്ചതില്‍ 55കാരന് പരിക്കുകള്‍ സംഭവിച്ച നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.വനംവകുപ്പ് അധികൃതരെത്തി സംഭവ സ്ഥലം പരിശോധിച്ചു. രണ്ട് വയസ് പ്രായം വരുന്ന പെണ്‍ പുള്ളിപ്പുലിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും കാലിലും കഴുത്തിലും ആഴത്തിലേറ്റ മുറിവാണ് പുള്ളിപ്പുലിയുടെ ജീവൻ നഷ്ടമായതിന് കാരണമെന്നാണ് വിലയിരുത്തല്‍. രണ്ട് വർഷം മുൻപാണ് 55കാരൻ രത്നഗിരിയിലേക്ക് താമസം മാറിയത്.