ബംഗളൂരു: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിനു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ഇയാളെ ഉടൻ അറസ്റ്റുചെയ്യാൻ നടപടിയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ പത്തുപേർക്ക് പരിക്കേറ്റിരുന്നു. എൻഐഎയും ബംഗളൂരു പോലീസിന്‍റെ സെൻട്രല്‍ ക്രൈംബ്രാഞ്ചും ചേർന്നാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയുടെ ചിത്രങ്ങള്‍ അന്വേഷണ സംഘം നേരത്തേ പുറത്തുവിട്ടിരുന്നു.
ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവർക്ക് പത്തുലക്ഷം രൂപയും അന്വേഷണ സംഘം പ്രഖ്യാപിച്ചിരുന്നു. പ്രതിയിലേക്കെത്താനായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സിസിബി സംഘം അന്വേഷണം നടത്തുന്നത്.