ബംഗളൂരു: മലബാർ മുസ്‍ലിം അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റും ബംഗളൂരുവിലെ പ്രമുഖ വ്യവസായിയും ഫരീക്കോ ബിസിനസ് ഗ്രൂപ്പ് ചെയർമാനുമായ കെ.മമ്മു ഹാജി ( 83) നിര്യാതനായി. കുറച്ച് കാലമായി ബംഗളൂരുവിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.കണ്ണൂർ പാനൂർ കുന്നോത്ത് പറമ്ബ് സ്വദേശിയായ മമ്മു ഹാജി പഠനകാലം മുതലാണ് ബാംഗ്ലൂരുമായി ബന്ധം തുടങ്ങുന്നത്. കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബിസിനസിലൂടെ അദ്ദേഹം ബംഗളൂരുവില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
മുൻ കേന്ദ്രമന്ത്രി പി.എം സഈദുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം സാമൂഹിക രംഗത്തും സജീവമായിരുന്നു. മലബാർ മുസ്‍ലിം അസോസിയേഷനില്‍ ദീർഘകാലമായി അദ്ദേഹം പ്രവർത്തിച്ചു വരുന്നു.മാഹി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡെന്റല്‍ സയൻസ് സ്ഥാപകൻ, വൈസ് ചെയർമാൻ , ഖത്തർ അല്‍അബീർ മെഡിക്കല്‍ സെന്റർ ഡയറക്ടർ, റൈൻട്രീ റസിഡെന്റ്സ് ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു അദ്ദേഹം. ഭാര്യ: ഖദീജ. മക്കള്‍: ഡോ. സലീം, സഈദ്, ശാഹിന.
നടന്ന് ക്ഷീണിച്ചു, ഇനി ഒരു ഡ്രൈവായാലോ? വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ കയറി സവാരി നടത്തി കാള
സ്കൂട്ടർ ഓടിച്ചുപോകുന്ന കാളയെയോ പശുവിനെയോ നിങ്ങള്‍ കണ്ടിട്ടുണ്ടോ? കാർട്ടൂണുകളില്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ടാകും.എന്നാല്‍ അത് യഥാർത്ഥ്യമായാലോ? അത്തരം ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്ന ഒരു കാള, പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടർ ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്.
അധികം തിരക്കില്ലാത്ത ഒരു ചെറിയ റോഡിലൂടെ അലഞ്ഞുതിരിഞ്ഞെത്തിയ കാളയാണ് താരം. റോഡിലൂടെ ഒരു യുവതിയും കുട്ടിയും നടന്നുപോകുന്നുണ്ട്. അവർക്ക് പിറകിലൂടെ നടന്നുവന്ന കാള പെട്ടെന്ന് പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറിന്റെ മുകളില്‍ മുൻകാലുകള്‍ ഉപയോഗിച്ച് കയറുകയും പിൻകാലുകള്‍ ഉപയോഗിച്ച് സ്കൂട്ടർ മുന്നോട്ട് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങള്‍.
ഇത് കണ്ടതോടെ യുവതിയും കുട്ടിയും തിരിഞ്ഞ് പോലും നോക്കാതെ ഓടി രക്ഷപ്പെടുകയാണ്. നിമിഷ നേരം കൊണ്ട് കാള, സ്കൂട്ടറുമായി പോകുകയും ഒരു മതിലില്‍ ഇടിച്ച് നിർത്തുകയും ചെയ്യുന്നുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോക്ക് വിവിധ തരത്തിലുളള കമന്റുകളാണ് ലഭിക്കുന്നത്. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വീഡിയോ അല്ലെന്ന് ചിലർ പ്രതികരിച്ചിട്ടുണ്ട്. ചിലരാകട്ടെ കാളയുടെ സ്കൂട്ടർ ടെസ്റ്റ് ഡ്രൈവെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കന്നുകാലികള്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് തടയണമെന്ന് പ്രദേശവാസികള്‍ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്