ബെംഗളൂരു: നഗരം കാത്തിരിക്കുന്ന വികസന പദ്ധതിയായ ബിസിനസ് കോറിഡോർ പദ്ധതിക്ക് മുൻപില് അടുത്ത പ്രതിസന്ധി. ബെംഗളൂരു ബിസിനസ് കോറിഡോർ എന്ന് പെരുമാറ്റിയ പെരിഫറല്‍ റിംഗ് റോഡ് (പിആർആർ) പദ്ധതിയെത്തുടർന്ന് ഭൂമി നഷ്ടപ്പെട്ട ആയിരത്തില്‍ അധികം കർഷകർ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് (ബിഡിഎ) പരാതികള്‍ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്ന വേളയിലാണ് പുതിയ വെല്ലുവിളി ഉയർന്നുവന്നിരിക്കുന്നത്.74 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ മുഴുവൻ ഭാഗത്തും നിന്നുള്ള കർഷകരാണ് വ്യക്തിഗതമായും കൂട്ടായും പരാതികള്‍ സമർപ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ നിയമസാധുത, നഷ്ടപരിഹാരത്തിന്റെ അപര്യാപ്തത എന്നിവയെക്കുറിച്ചാണ് ഇവർ പ്രധാനമായും ആശങ്കകള്‍ ഉയർത്തുന്നത്. അടുത്തിടെയാണ് ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്ക് അധികൃതർ തുടക്കം കുറിച്ചത്.കർഷകർ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ ഇവയൊക്കെ2007ല്‍ അന്തിമമാക്കിയ പിആർആർ പദ്ധതി, 1976-ലെ ബിഡിഎ നിയമത്തിലെ 27-ാം വകുപ്പ് പ്രകാരം നിയമപരമായി അസാധുവായെന്ന് കർഷകർ വാദിക്കുന്നു. അഞ്ച് വർഷത്തിനുള്ളില്‍ ധനസഹായവും നഷ്ട പരിഹാരവും ഒന്നും നല്‍കാത്തതിനാലാണ് ഇത്. നിലവില്‍ അസാധുവായ ഈ പദ്ധതിക്ക് കീഴില്‍ ഭൂമി ഏറ്റെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.കാലഹരണപ്പെട്ട 1894-ലെ ഭൂപൂർണ്ണതാ നിയമത്തിനു പകരം, 2013-ലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും വേണ്ടിയുള്ള ഭൂപൂർണ്ണതാ, പുനരധിവാസ, പുനഃസ്ഥാപന നിയമം (RFCTLARR Act) ബിഡിഎ പ്രയോഗിക്കണമെന്നാണ്ഭൂമി നഷ്ടപ്പെടുന്ന കർഷകർ പ്രധാനമായും ആവശ്യപ്പെടുന്നത്. പഴയ നിയമം കാരണം നഷ്ടപരിഹാരത്തുക ഗണ്യമായി കുറയുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര പാക്കേജ് കർഷകർ തള്ളി.
വർത്തുർ പോലുള്ള പ്രദേശങ്ങളില്‍ മുൻകാലങ്ങളിലെ മാർഗനിർദ്ദേശ മൂല്യങ്ങളേക്കാള്‍ 60 ശതമാനം കുറഞ്ഞതാണ് ഈ പാക്കേജിലെ പണമെന്നും കർഷകർ പറയുന്നു. സമാനമായ ഭൂമി വാങ്ങാനോ ജീവിതം പുനർനിർമ്മിക്കാനോ ഈ തുക മതിയാകില്ലെന്ന് അവർ പരാതിപ്പെടുന്നു. കൂടാതെ പുനരധിവാസവും പുനഃസ്ഥാപന ആനുകൂല്യങ്ങളും നല്‍കാത്തത് എല്‍എആർആർ നിയമത്തിന്റെ ലംഘനമാണെന്നും അവർ വാദിച്ചു.ഇത് അത്യാഗ്രഹമല്ലെന്നും ഭരണഘടനാപരമായ അന്തസിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നും കർഷക പ്രതിനിധി വ്യക്തമാക്കി. ’20 വർഷമായി ബിഡിഎയുടെ അറിയിപ്പുകള് കാരണം ഞങ്ങളുടെ ഭൂമി കെട്ടിക്കിടക്കുകയാണ്. ഈ രണ്ട് പതിറ്റാണ്ടുകാലത്തെ ദുരിതത്തെ ഞങ്ങള്‍ക്ക് എതിരായി ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു. നിയമപരമായ അവകാശങ്ങള്‍ തടഞ്ഞുവെയ്ക്കുമെന്നുള്ള ഭീഷണികള്‍ മനുഷ്യത്വരഹിതവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും അവർ ചൂണ്ടക്കാട്ടി.കാലഹരണപ്പെട്ട പദ്ധതിയുടെ നിയമപരമായ അവസ്ഥ പുനഃപരിശോധിച്ച്, പിആർആർ/ബിബിസി പദ്ധതിയുടെ കൂടുതല്‍ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്ബ് ന്യായവും പൂർണ്ണവുമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ 2013-ലെ കേന്ദ്ര നിയമം നടപ്പിലാക്കാൻ ബിഡിഎയ്ക്ക് നിർദ്ദേശം നല്‍കണമെന്നും കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.ബെംഗളൂരു ബിസിനസ് കോറിഡോർബെംഗളൂരുവിലെ ഗതാഗക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി നടപടികള്‍ വേഗത്തിലാക്കാൻ കർണാടക സർക്കാർ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കർഷകരുടെ പ്രതിഷേധം. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ആദ്യ 100 ഏക്കറിനുള്ള നഷ്ടപരിഹാര വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.74 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതി മുൻപ് പെരിഫറല്‍ റിംഗ് റോഡ് പ്രോജക്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പദ്ധതിക്ക് ആകെ 2560 ഏക്കർ ഭൂമി ആവശ്യമുണ്ട്. ഇതില്‍ ഏകദേശം 140 ഏക്കർ ഭൂമി തർക്കങ്ങളിലാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കർഷകർ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങള്‍ നിലയ്ക്കുമോ എന്നാണ് ആശങ്ക.ആകെ 117 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ഒരുങ്ങുന്നത്. ആക്സസ് – കണ്ട്രോള്ഡ് എക്സ്പ്രസ് വേ നിലവില്‍ ഭൂമി ഏറ്റെടുക്കല്‍ ഘട്ടത്തിലാണ്. 2026 മാർച്ചോടെ സിവില്‍ വർക്ക് ടെൻഡറുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. നിർദ്ദിഷ്ട കോറിഡോർ തുമകുരു റോഡ് (എൻഎച്ച്-4), ബല്ലാരി റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, സർജാപൂർ റോഡ്, ഹൊസൂർ റോഡ്എന്നിങ്ങനെയുള്ള പാതകളുമായി ബന്ധിപ്പിക്കാനാണ് നീക്കം.