Home Featured മൈസൂർ – ചെന്നൈ വന്ദേഭാരത് ട്രെയിൻ ട്രാക്കില്‍ ബസ് കുടുങ്ങി

മൈസൂർ – ചെന്നൈ വന്ദേഭാരത് ട്രെയിൻ ട്രാക്കില്‍ ബസ് കുടുങ്ങി

by admin

മൈസൂർ – ചെന്നൈ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്ന ട്രാക്കില്‍ കുടുങ്ങി ബസ്. ബുധനാഴ്ച അതിരാവിലെ കെംഗേരിക്ക് സമീപമുള്ള രാമോഹള്ളി റെയില്‍വേ ക്രോസിംഗിലാണ് ബസ് കുടുങ്ങിയത്.ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് ആണ് റെയില്‍വേ ട്രാക്കില്‍ പെട്ടുപോയത്. ബസില്‍ പത്തില്‍കൂടുതല്‍ ആളുകളുണ്ടായിരുന്നു.ബസ് ട്രാക്കില്‍ കുടുങ്ങിയ വിവരം ഡ്രൈവർ ഉടൻ തന്നെ ബിഎംടിസി, റെയില്‍വേ അധികൃതർ എന്നിവരെ അറിയിച്ചു. രാവിലെ 7:15 ഓടെ ഹെജ്ജാലയ്ക്കും കെംഗേരിക്കും ഇടയിലുള്ള ട്രാക്കിലാണ് ബസ് കുടുങ്ങിയത് അധികൃതർ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് 20 മിനിറ്റിനുള്ളില്‍ വാഹനം ട്രാക്കില്‍ നിന്നും മാറ്റി.

എയർലോക്ക് പ്രശ്നമാണ് ബസ് ട്രാക്കില്‍ കുടുങ്ങാൻ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.സംഭവത്തെ തുടർന്ന്, മൈസൂർ-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്ബർ 20663) രാവിലെ 7:18 മുതല്‍ 7:53 വരെ ലെവല്‍ ക്രോസിംഗില്‍ നിർത്തിയിട്ടു. ഇത് 35 മിനിറ്റ് ട്രെയിൻ വൈകാൻ കാരണമായി. കച്ചേഗുഡ – മൈസൂർ എക്സ്പ്രസ് (ട്രെയിൻ നമ്ബർ 12785) എന്ന മറ്റൊരു ട്രെയിനും സംഭവം കാരണം വൈകി. സംഭവത്തെത്തുടർന്ന് ബംഗളൂരുവിലെ റെയില്‍വേ ക്രോസിംഗ് സുരക്ഷയെക്കുറിച്ച്‌ വ്യാപകമായ ആശങ്കയാണ് ഉയരുന്നത്.

സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ല’; മുൻകൂര്‍ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി കുടുംബം

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്ന സുകാന്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി യുവതിയുടെ കുടുംബം.സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ലെന്നും വിവാഹാലോചനയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു.ഗർഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭഛിദ്രം.

പോലീസ് അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനായ യുവാവ് സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്നു.മരിച്ച യുവതിയും താനുമായി പ്രണയത്തിലായിരുന്നെന്നും കുടുംബങ്ങള്‍ തമ്മില്‍ വിവാഹാലോചന നടത്തിയിരുന്നെന്നും ഹർജിയിലുണ്ട്. യുവതി മരിച്ചതോടെ താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.

ഐബിയിലെ ഉദ്യോഗസ്ഥയായിരുന്ന സഹപ്രവർത്തകയുടെ മരണം ആത്മഹത്യയാണോ അപകടമരണമാണോയെന്ന് പൊലീസ് ഇതേവരെ കണ്ടെത്തിയിട്ടില്ല.എന്നാല്‍ മരിച്ച യുവതിയുടെ കുടുംബം തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി അറിഞ്ഞു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group