Home Featured 133 വര്‍ഷത്തെ ചരിത്രം തിരുത്തി ബെംഗളൂരുവില്‍ റെക്കോര്‍ഡ് മഴ; ഒറ്റ ദിവസം ലഭിച്ചത് ജൂണില്‍ ആകെ ലഭിക്കേണ്ട ശരാശരി മഴ

133 വര്‍ഷത്തെ ചരിത്രം തിരുത്തി ബെംഗളൂരുവില്‍ റെക്കോര്‍ഡ് മഴ; ഒറ്റ ദിവസം ലഭിച്ചത് ജൂണില്‍ ആകെ ലഭിക്കേണ്ട ശരാശരി മഴ

by admin

ബെംഗളൂരു: ബംഗളൂരുവില്‍ 24 മണിക്കൂറിനിടെയുണ്ടായത് റെക്കോർഡ് മഴയെന്ന് റിപ്പോർട്ട്. ജൂണ്‍ മാസത്തില്‍ ലഭിക്കേണ്ട ശരാശരിയേക്കാള്‍ അധികം മഴയാണ് ഞായറാഴ്ച മാത്രം നഗരത്തിലുണ്ടായത്.

133 വർഷത്തിന് ശേഷമാണ് നഗരത്തില്‍ ഇത്ര വലിയ മഴ പെയ്യുന്നത്. 140.7 മില്ലി മീറ്റർ മഴയാണ് ഞായറാഴ്ച മാത്രം നഗരത്തില്‍ പെയ്തതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ മാസത്തില്‍ ആകെ ലഭിക്കേണ്ട ശരാശരി മഴയായ 110.3 മില്ലി മീറ്ററിനേക്കാക്കാള്‍ കൂടുതല്‍ മഴയാണിത്. ജൂണ്‍ അഞ്ച് വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ആർത്തലച്ചുപെയ്തതോടെ നഗരത്തിലെ മെട്രോ ഉള്‍പ്പെടെയുള്ള സര്ഡവീസുകള്‍ സ്തംഭിച്ചു. നിരവധി പ്രദേശങ്ങള്‍ മഴയോടെ വെള്ളക്കെട്ടിലായി. നൂറുകണക്കിന് മരങ്ങള്‍ കടപുഴകി വീണതായാണ് റിപ്പോർട്ട്. മണിക്കൂറുകളോളും നഗരത്തില്‍ ഗതാഗതവും തടസപ്പെട്ടു.

ഈ വർഷം 41 വർഷത്തെ റെക്കോർഡ് തകർത്തായിരുന്നു ബെംഗളൂരുവിലെ ചൂട്. 1983ന് ശേഷം നഗരത്തില്‍ ഏപ്രില്‍ മാസത്തില്‍ മഴ ലഭിക്കാതെ കടന്നുപോയ വേനലായിരുന്നു ഇത്.

You may also like

error: Content is protected !!
Join Our WhatsApp Group