Home Featured മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന ബസ് അപകടത്തിൽപെട്ടു

മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന ബസ് അപകടത്തിൽപെട്ടു

by admin

ബെംഗളൂരു: മംഗളൂരുവിൽ നിന്നും പോയ ബസ് അപകടത്തിൽ പെട്ടു. ഇന്നു പുലർച്ചെ കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ആണ് മരിച്ചതെന്ന് പുറത്ത് വരുന്ന സൂചന. ഇരുപത്തിയഞ്ചോളം പേർക്കു പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ 12.45ന് ആയിരുന്നു അപകടം.

മംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറുകെ തലകീഴായി മറിഞ്ഞു. ലോറി ഡ്രൈവറെയും ബസ് യാത്രക്കാരെയും കണ്ണൂരിലെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും ; മണാലിയില്‍ കുടുങ്ങി നിരവധി മലയാളികള്‍

മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങി മലയാളികള്‍. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മണാലിയില്‍ കുടുങ്ങിയിരിക്കുകയാണ്.

ഈ മാസം ഏഴാം തിയ്യതിയാണ് ഗള്‍ഫില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ ആറുപേര്‍ മണാലിയിലേക്ക് പോയത്. എന്നാല്‍ ഇവരെ ഇപ്പോള്‍ ബന്ധപ്പെടാനാവുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വരെ ഇവരെ ബന്ധപ്പെടാന്‍ സാധിച്ചെങ്കിലും പിന്നീട് ഫോണില്‍ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജംഷീദ് എന്നാണ് മലപ്പുറത്ത് നിന്നുള്ളയാളുടെ പേര്. ഇവരുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും ഈ സംഘത്തിലുണ്ട്. മണാലിലയിലെ ഹോട്ടലില്‍ ഇവര്‍ മുറിയെടുത്ത് താമസിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെട്ടപ്പോള്‍ കിട്ടുന്നില്ലെന്ന് കുടുംബം പറയുന്നു. ഇതോടെ മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ 61ആയി. ജില്ലാ ഭരണകൂടങ്ങളായ ഷിംല, മണാലി എന്നിവിടങ്ങളില്‍ ബന്ധപ്പെടുമ്ബോള്‍ മലയാളികള്‍ ഇതിനേക്കാളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ സീസണില്‍ നിവധി മലയാളികള്‍ എത്താറുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മലയാളികള്‍ ഇനിയുമുണ്ടെന്നാണ് പറയുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group