ബെംഗളൂരു യാത്രയ്ക്ക് ബെലഗാവി നിവാസികളുടെ ഏറ്റവും വലിയ ആവശ്യം ഇതാ ഉടൻ നിറവേറുവാൻ പോകുന്നു. നീണ്ട കാത്തിരിപ്പിനും നിവേദനങ്ങൾക്കും ഒടുവിൽ ബെലഗാവിയിലേക്ക് വന്ദേ ഭാരത് സർവീസ് എത്തുന്നു. 2023 നവംബർ മാസത്തിൽ ബെലഗാവിയിലേക്ക് വന്ദേ ഭാരത് വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയെങ്കിലും സർവീസ് തുടങ്ങുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിരുന്നില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് അധികം വൈകാതെ തന്നെ ബെംഗളൂരുവിനെയും ബെലഗാവിയെയും ബന്ധിപ്പിച്ച് വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങും.
ബെംഗളൂരു- ധർവാഡ് റൂട്ടിൽ ഓടുന്ന വന്ദേ ഭാരത് ബെലഗാവിയിലേക്ക് നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ, ജലശക്തി സഹമന്ത്രി വി സോമണ്ണ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തി. “ബെലഗാവിക്കും ബെലഗാവിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഉടൻ ആരംഭിക്കും” എന്ന് മന്ത്രി സോമണ്ണ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിൽ കുറിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇതു സംബന്ധിച്ച് അയച്ച അറിയിപ്പും മന്ത്രി വി സോമണ്ണ എക്സിൽ പങ്കുവെച്ചു. ബെലഗാവിയിൽ നിന്ന് രാവിലെ സർവീസ് ആരംഭിക്കുന്ന വിധത്തിൽ ബെംഗളൂരു- ബെലഗാവി വന്ദേ ഭാരത് പ്ലാൻ ചെയ്തിട്ടുണ്ട് എന്നാണ് മന്ത്രി സൂചിപ്പിച്ചിട്ടുള്ളത്.ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, എംപിമാരായ ജഗദീഷ് ഷെട്ടാർ, ഇരണ്ണ കഡാഡി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ഈ സർവീസിനായി ആവശ്യപ്പെട്ടിരുന്നു.
ബെംഗളൂരുവിനും ബെലഗാവിക്കും ഇടയിൽ സെമി-ഹൈസ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് വരുന്നത് ഈ പ്രദേശത്തെ ജനങ്ങൾക്ക് തലസ്ഥാനമായ ബെംഗളൂരുവുമായി എളുപ്പത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കും. ഔദ്യോഗിക ആവശ്യങ്ങൾ, പഠനം, ജോലി തുടങ്ങിയവയ്ക്കായി യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്രദമാകും ഈ സർവീസ് എന്ന കാര്യത്തിൽ സംശയമില്ല. നിലവിലുള്ള ബെംഗളൂരു-ധാർവാഡ് റൂട്ട് ബെലഗാവിയിലേക്ക് നീട്ടുന്നത് പ്രാദേശിക കണക്റ്റിവിറ്റിക്ക് വളരെ സഹായകമാകും,
നേരത്തെ നടത്തിയ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വന്ദേ ഭാരത് ബെംഗളുരു- ബെലഗാവി യാത്രയ്ക്ക് എട്ടു മണിക്കൂർ എടുത്തു. ധാർവാഡും ബെലഗാവിയും തമ്മിലുള്ള യാത്രാ സമയം രണ്ട് മണിക്കൂർ ആണ് എന്ന് വേണ്ടിവന്നത്. പുലർച്ചെ 5:45ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട വന്ദേ ഭാരത് ഉച്ചയ്ക്ക് 1:40ന് ബെലഗാവിയിലെത്തി. മടക്ക യാത്രയ്ക്ക് ഉച്ചയ്ക്ക് 2:00 ന് ബെലഗാവിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10:10 ന് ബെംഗളൂരുവിലെത്തി.
കിത്തൂർ കർണാടക മേഖലയ്ക്കും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനും ഇടയിൽ വേഗതയേറിയതും സുഖകരവുമായ യാത്രാ ഓപ്ഷൻ നൽകുന്ന സർവീസ് യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.2023 ജൂണിൽ ആരംഭിച്ച ബെംഗളൂരു – ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു സിറ്റി ജംഗ്ഷൻ, യശ്വന്ത്പൂർ ജംഗ്ഷൻ, ധാർവാഡ് എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു.
ബെംഗളൂരു- ബെലഗാവി പ്രതീക്ഷിക്കുന്ന സമയം : ബെംഗളൂരു-ബെലഗാവി-ബെംഗളൂരു ഏകദിന ഭാരത് എക്സ്പ്രസ് 20661/20662 എന്ന ട്രെയിൻ നമ്പറുകളിലായിരിക്കും ഓടുക.കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിച്ച് ശ്വന്ത്പൂർ ജംഗ്ഷൻ, തുമകുരു, ദാവൻഗെരെ, മയിലാര ഹവേരി, എസ്എസ്എസ് ഹുബ്ബള്ളി ജംഗ്ഷൻ, ധാർവാഡ് എന്നിങ്ങനെ ആറ് സ്റ്റോപ്പുകളിൽ നിർത്തി ബെലഗാവിയിൽ എത്തും. കെഎസ്ആർ ബെംഗളൂരു-ബെലഗാവി വന്ദേ ഭാരത് ട്രെയിൻ ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും.
ഒരു എക്സിക്യൂട്ടീവ് എസിയും ഏഴ് എസി ചെയർ കാറും ഉൾപ്പെടെ എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ആയിരിക്കും സര്‍വീസ് നടത്തുക. റിപ്പോര്‍ട്ടുകളനുസരിച്ച് ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനുള്ള നിരക്ക് എസി ചെയർ കാറിന് ഏകദേശം 1400 രൂപയും എക്സിക്യൂട്ടീവ് എസിക്ക് 2500 രൂപയുമായിരിക്കും.
മാനിറച്ചി വരട്ടിയത് ആസ്വദിച്ച് കഴിച്ച് ഫുഡ് വ്ലോഗര്‍ ഉഷാ മാത്യു ;സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം
തനതുരീതിയിലുളള പാചകരീതികള്‍ കൊണ്ട് വലിയ രീതിയില്‍ ആരാധകരെ സ്വന്തമാക്കിയ ഫുഡ് വ്ലോഗറാണ് ഉഷാ മാത്യു. ഒട്ടകപ്പക്ഷി ഗ്രില്‍, വറുത്തരച്ച മയില്‍ കറി, പാമ്ബ് ഗ്രീല്‍,100 കിലോഗ്രാം ഭാരമുളള മീൻ അച്ചാർ തുടങ്ങി നിരവധി പരീക്ഷണങ്ങളാണ് ഇവർ ചെയ്തത്.അതിനാല്‍ തന്നെ ഉഷയുടെ എല്ലാ വീഡിയോകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുളളത്.ഇപ്പോഴിതാ പുതിയ വീഡിയോ പങ്കുവച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് താരം.
മാനിറച്ചി വരട്ടിയത് കഴിക്കുന്ന വീഡിയോയ്ക്കാണ് വിമർശനം. വിഭവം കഴിക്കുന്നതിന് മുൻപ് തന്നെ വിമർശനം ഉണ്ടാകുമെന്ന് താരം വീഡിയോയില്‍ പറയുന്നുണ്ട്. നിങ്ങള്‍ക്കും കഴിക്കണമെങ്കില്‍ കൂടെ പോരൂവെന്നും ഉഷ പറയുന്നുണ്ട്. മറ്റൊരു രാജ്യത്ത് നിന്നാണ് മാൻ ഇറച്ചി കഴിക്കുന്നതെന്നും അവർ പറയുന്നു. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.വീഡിയോയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വാട്സാപ്പ് നമ്ബറും താരം നല്‍കിയിട്ടുണ്ട്.
ഉഷയുടെ വീഡിയോയ്ക്ക് കടുത്ത വിമർശനമാണ് ലഭിച്ചിരിക്കുന്നത്.കാട്ടില്‍ ഓടിനടക്കേണ്ട ജീവനുകളെയാണോ ഭക്ഷണമാക്കുന്നത്? എന്തൊരു സ്ത്രീയാണ് ആ മാനുകളെ എങ്ങനെ തിന്നാൻ തോന്നുന്നു? തുടങ്ങി നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.