Home Featured ബെലഗാവി-ബെംഗളൂരു ട്രെയിനിൽ സീറ്റിൻ്റെ പേരില്‍ തര്‍ക്കം; തമ്മിലടിച്ച്‌ യാത്രക്കാര്‍

ബെലഗാവി-ബെംഗളൂരു ട്രെയിനിൽ സീറ്റിൻ്റെ പേരില്‍ തര്‍ക്കം; തമ്മിലടിച്ച്‌ യാത്രക്കാര്‍

by admin

തീവണ്ടിയില്‍ തിങ്ങിനിറഞ്ഞ കംപാർട്ട്‌മെൻ്റിലെ സീറ്റിൻ്റെ പേരില്‍ രണ്ടുപേർ തമ്മില്‍ സംഘർഷവും അസഭ്യവർഷവും.സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബെലഗാവി-ബെംഗളൂരു ട്രെയിനിലാണ് സംഭവം. കോച്ചിലെ സീറ്റിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് സൂചന. അതേസമയം വീഡിയോയില്‍, ഒരാളെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് കാണാം.

ദളിതര്‍ പ്രവേശിച്ചു: കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മാറ്റി സ്ഥാപിച്ചു

ദളിതര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചതിനു പിന്നാലെ കര്‍ണാടകയിലെ കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മാറ്റി സ്ഥാപിച്ച്‌ ഒരു വിഭാഗം ഗ്രാമീണര്‍.മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ഇതാദ്യമായാണ് ക്ഷേത്രത്തില്‍ ദളിത് വിഭാഗം പ്രവേശിക്കുന്നത്. തകര്‍ന്ന നിലയിലായിരുന്ന ക്ഷേത്രം നവീകരിച്ചിട്ട് അധികകാലമായില്ല.നിലവില്‍ സംസ്ഥാനത്തിന്റെ റിലീജ്യസ് എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റിന്റെ കീഴിലാണ് ക്ഷേത്രം.പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും അടക്കം ഉള്ള സംഘം നിരന്തരമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന തീരുമാനത്തിലെത്തിയത്.

എന്നാല്‍ ഒരു വിഭാഗം വിശ്വാസികള്‍ ഈ തീരുമാനത്തിനെതിരേ രംഗത്തെത്തി. ആചാരങ്ങള്‍ക്കെതിരാണ് പുതിയ തീരുമാനമെന്നാണ് ആരോപണം. ഗ്രാമത്തില്‍ ദളിതുകള്‍ക്കായി മറ്റൊരു ക്ഷേത്രം നിര്‍മിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധകാരികള്‍ ക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ക്ഷേത്രത്തിനു വേണ്ടി തങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കുറേ കാലം മുന്‍പേ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരേ ദളിത് വിഭാഗം രംഗത്തെത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമെടുത്തത്. ശനിയാഴ്ച മുതല്‍ ദളിത് വിഭാഗം ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവെ തടയുകയായിരുന്നു. ഒടുവില്‍ പൊലീസിന്റെ സഹായത്തോടെയാണ് ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഇതേ തുടര്‍ന്നാണ് ഉത്സവ ദിവസങ്ങളില്‍ നഗരം മുഴുവന്‍ എഴുന്നെള്ളിക്കാറുള്ള ഉത്സമൂര്‍ത്തി വിഗ്രഹമാണ് മാറ്റി വച്ചിരിക്കുന്നത്. മുന്‍ എംഎല്‍എ എം. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ അടുത്തിടെയാണ് ക്ഷേത്രം പുനര്‍നവീകരിച്ചത്.വാക്കുതര്‍ക്കം മൂലം മണിക്കൂറുകളോളം ക്ഷേത്രം അടച്ചിട്ടു. പിന്നീട് ക്ഷേത്രം തുറന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. സംഘര്‍ഷം ഒഴിവാക്കാന്‍ ക്ഷേത്രത്തില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group