ബെംഗളൂരു : നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരേ കർണാടക ബിജെപിയുടെ രാപകൽ സമരം തുടങ്ങി. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ആരംഭിച്ച സമരത്തിൽ പാർട്ടിയുടെ എംഎൽഎമാർ, എംഎൽസിമാർ പ്രധാനനേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. വിലക്കയറ്റത്തിന് കാരണമായ കോൺഗ്രസ് സർക്കാർ നയങ്ങൾക്കെതിരേയാണ് സമരം.വിലക്കയറ്റം ഉറപ്പാക്കുന്ന സർക്കാരാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാരെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.
ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാൻ എസി മുറിയിൽനിന്നിറങ്ങി മന്ത്രിമാരോടൊപ്പം സംസ്ഥാനം മുഴുവൻ സന്ദർശിക്കാൻ അദ്ദേഹം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ഡീസലിനും പാലിനും വിലകൂട്ടുകയും സർക്കാർ ആശുപത്രികളിൽ ഫീസ് നിരക്കുയർത്തുകയും ചെയ്ത് സർക്കാർ പാവപ്പെട്ടവരുടെയും കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കിയെന്നും കുറ്റപ്പെടുത്തി.
കോൺഗ്രസ് സർക്കാരിനെതിരേ ഏഴിന് ജന ആക്രോശയാത്ര സംഘടിപ്പിക്കുമെന്നും പറഞ്ഞു.പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പ, നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷനേതാവ് ചലുവാലി നാരായണസ്വാമി, സി.ടി. രവി, ജനാർദനറെഡ്ഡി തുടങ്ങിയവരും സംസാരിച്ചു.
ബാബാ 2025 നെക്കുറിച്ച് ബാബ വാംഗ നടത്തിയ പ്രവചനം സംഭവിച്ചു’! ഞെട്ടലോടെ സോഷ്യല്‍ മീഡിയ,മറ്റ് പ്രവചനങ്ങള്‍ എന്തൊക്കെ?
ബാബ വാംഗയുടെ പ്രവചനങ്ങള്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യുന്നവയാണ്. ബാബ വാംഗ നടത്തിയ പല പ്രവചനങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.1996 ല്‍ ആണ് ബാബ വാംഗ മരിക്കുന്നത്. ഇതിന് മുൻപ് തന്നെ ബാബ വാംഗ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. 9/11 ആക്രമണം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയവ ബാബ വാംഗ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. 2025 ല്‍ സംഭവിക്കാൻ പോകുമെന്ന് ബാബ വാഗെ പറഞ്ഞ കാര്യങ്ങള്‍ വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ബാബ വാംഗയുംടെ പ്രവചനങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് എന്നാണ് ചിലർ പറയുന്നത്. മ്യാൻമറില്‍ ഉണ്ടായ ശക്തമായ ഭൂചലനം എടുത്തിക്കാട്ടിയാണ് ഇവർ പറയുന്നത്. മ്യാൻമർ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 1,700 ആയി ഉയർന്നു. 2025 ല്‍ ഭൂകമ്ബം ഉണ്ടാകുമെന്ന് ബാബ വാംഗ പ്രവച്ചിരുന്നു എന്നാണ് പറയുന്നത്. മ്യാൻമാറിലെ ഭൂകമ്ബത്തോടെ ബാബ വാംഗയുടെ 2025 ലെ പ്രവചനങ്ങളില്‍ ഒന്ന് സംഭവിച്ചതായി ചിലർ പറയുന്നു.
ഈ ചർച്ച ഉയർന്നതോടെ 2025 ല്‍ സംഭവിക്കുമെന്ന് ബാബ വാംഗ പറഞ്ഞ മറ്റ് കാര്യങ്ങള്‍ എന്താണ് എന്ന് അറിയാനുള്ള അന്വേഷണവും ആരംഭിച്ചു. യൂറോപ്പില്‍ ഒരു യുദ്ധമുണ്ടാകുമെന്നാണ് ബാബ വാഗെ പ്രവചിച്ച മറ്റൊരു കാര്യം. ആഗോള സാമ്ബത്തിക ദുരന്തം ഉണ്ടാകുമെന്നും , മനുഷ്യരാശിയുടെ തകർച്ച ആരംഭിക്കുമെന്നും ബാബ വാംഗ പ്രവച്ചിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.കാൻസറുള്‍പ്പെടെയുള്ള മാരക രോഗങ്ങളെ ഭേദമാക്കാൻ പാകത്തിന് വൈദ്യശാസ്ത്രം വളരും എന്നും ശാസ്ത്ര മേഖലയില്‍ ലോകം നിർണായക നേട്ടമുണ്ടാക്കുമെന്നും ബാബ വാംഗ പറഞ്ഞതായാണ് പറയുന്നത്. അത് പോലെ ഭൂമിക്ക് അപ്പുറമുള്ള ജീവികഗളുമായി സംവിദിക്കാൻ അവസരം ഒരുങ്ങുമെന്നും അന്യഗ്രഹ ജീവികള്‍ ഉള്‍പ്പെടെയുള്ളവയുമായി മനുഷ്യൻ ബന്ധം സ്ഥാപിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നും ബാബ വാംഗ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.