ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു വികസനത്തിൻ്റെ പാതയിലാണ്. വൻകിട കമ്ബനികള്‍ക്കൊപ്പം ആയിരക്കണക്കിന് ചെറുകിട സ്റ്റാർട്ടപ്പുകളും നഗരത്തില്‍ പ്രവർത്തിക്കുന്നുണ്ട്.ഐടി കേന്ദ്രമായി വികസിച്ച നഗരത്തിൻ്റെ അതിവേഗത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി ബെംഗളൂരു മാറുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.2024ലെ സാവില്‍സ് ഗ്രോത്ത് ഹബ്സ് സൂചിക (Savills Growth Hubs Index) അനുസരിച്ച്, സാമ്ബത്തിക വളർച്ച, ജനസംഖ്യ, വ്യക്തിഗത വരുമാനം എന്നിവയില്‍ ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തി. 2033വരെയുള്ള വളർച്ചാ സാധ്യതകള്‍ വിലയിരുത്തിയ പഠനത്തില്‍ 230 നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ഹൈദരാബാദ്, ഡല്‍ഹി, മുംബൈ തുടങ്ങിയ മറ്റ് ഇന്ത്യൻ നഗരങ്ങളും ആദ്യ അഞ്ചില്‍ ഇടം നേടി. ഇത് ഇന്ത്യയുടെ അതിവേഗ നഗരവല്‍ക്കരണത്തെ എടുത്തു കാണിക്കുന്നതാണ്.