Home Uncategorized ഇന്ദിരാനഗറിൽ വൃത്തിഹീനമായ 2 ഭക്ഷണശാലകൾ ബിബിഎംപി പൂട്ടിച്ചു

ഇന്ദിരാനഗറിൽ വൃത്തിഹീനമായ 2 ഭക്ഷണശാലകൾ ബിബിഎംപി പൂട്ടിച്ചു

by admin

ബെംഗളൂരു: ഇന്ദിരാനഗറിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ടുഭക്ഷണശാലകൾ ബൃഹത് ബെംഗളൂരു മഹാ നഗര പാലികെ (ബി.ബി.എം. പി.) പൂട്ടി. പൊതുജനങ്ങളുടെ പരാതിയെത്തുടർന്നാണ് അധികൃതർ പരിശോധനയെത്തിയത്. കെട്ടിടത്തിന്റെ താഴത്തെനില വൃത്തിഹീനമാണെന്നും കൊതുകു പെരുകാനിടയാക്കുന്നതായും കണ്ടെത്തി. ഇതേത്തുടർന്നാണ് പൂട്ടിയതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനങ്ങൾക്ക് 25,000 രൂപ പിഴയും ഇട്ടിട്ടുണ്ട്. പിഴയടയ്ക്കുകയും വൃത്തിയോടെ പ്രവർത്തിക്കാനുള്ള സൗകര്യ മേർപ്പെടുത്തുകയും ചെയ്താൽമാത്രമേ ഭക്ഷണശാലകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കൂ.

You may also like

error: Content is protected !!
Join Our WhatsApp Group