ബെംഗളൂരു : നഗരത്തിലെ പുതുക്കിയ ഓട്ടോനിരക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂണിയൻ. തങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കാതെ സർക്കാർ ഏകപക്ഷീയമായിട്ടാണ് നിരക്ക് പുതുക്കിയതെന്ന് ഒ ാട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ (എആർഡിയു) ആരോപിച്ചു. ഇത് പിൻവലിക്കണമെന്നും പുതിയനിരക്ക് പ്രഖ്യാ\പിക്കണമെന്നും ആവശ്യപ്പെട്ട് എആർഡിയു ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിവേദനംനൽകി. കുറഞ്ഞനിരക്ക് 30 രൂപയിൽനിന്ന് 36 രൂപയായിട്ടായിരുന്നു നിരക്കുവർധന.
കുറഞ്ഞനിരക്ക് 40 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സ്ഥാനത്താണ് 36 രൂപയായി നിശ്ചയിച്ചത്. ആദ്യ രണ്ടുകിലോ മീറ്റർവരെയുള്ള ദൂരത്തിനാണ് കുറഞ്ഞനിരക്ക് ഈടാക്കുന്നത്. തുടർന്നുള്ള ഒരോ കിലോ മീറ്ററിനും 15 രൂപ വീതം ഈടാക്കിയിരുന്ന സ്ഥാനത്ത് 18 രൂപയായും ഉയർത്താൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ഇത് 20 രൂപയാക്കണമെന്നാണ് യൂണിയൻ്റെ ആവശ്യം.
ബെംഗളൂരു നഗരത്തിലെ ജീവിതച്ചെലവ് യാഥാർഥ്യബോധത്തോടെ വിലയിരുത്താതെയാണ് നിരക്ക് നിശ്ചയിച്ചതെന്നും ഇവർ ആരോപിക്കുന്നു. മൈസൂരു, ഉഡുപ്പി പോലെയുള്ള സംസ്ഥാനത്തെ മറ്റു നഗരങ്ങളിൽ ബെംഗളൂരുവിനെക്കാൾ കൂടിയനിരക്കാണ് ഒാട്ടോകളിൽ ഈടാക്കുന്നതെന്നും ചൂണ്ടിക്കാട്ടി. അടുത്തമാസം ഒന്ന് മുതലാണ് പുതിയനിരക്ക് നിലവിൽ വരുന്നത്. എന്നാൽ ഇത് പിൻവലിക്കണമെന്നാണ് ഓട്ടോ യൂണിയന്റെ ആവശ്യം.Like
സഹോദരന്മാര് രണ്ട് പേര്‍ക്കും കൂടി വധു ഒന്ന്! മൂന്ന് ദിവസത്തെ ആഘോഷം; തീരുമാനത്തിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളില്ലെന്ന് യുവതി: വൈറലായി വീഡിയോ
സഹോദരന്മാര് ചേര്‍ന്ന് ഒരു യുവതിയെ വിവാഹം കഴിച്ചു. ഷില്ലായി ഗ്രാമത്തിലെ ഹട്ടി ഗോത്രവര്‍ഗത്തില്‍പ്പെട്ട യുവാക്കളാണ് നൂറുകണക്കിന് ആളുകളെ സാക്ഷികളാക്കി യുവതിയെ വിവാഹം കഴിച്ചത്.യാതൊരു സമ്മര്‍ദവുമില്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന് വധു സുനിത ചൗഹാനും വരന്മാരായ പ്രദീപും കപില്‍ നേഗിയും മാധ്യമങ്ങളോട് പറഞ്ഞു.ജൂലൈ 12 ന് ആരംഭിച്ച വിവാഹ ചടങ്ങുകള്‍ മൂന്ന് ദിവസം നീണ്ടുനിന്നു. വിവാഹ ചടങ്ങിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായി.
ഹിമാചല്‍ പ്രദേശിലെ നിയമങ്ങള്‍ ഈ ആചാരത്തെ അംഗീകരിക്കുന്നുണ്ട്. ‘ജോഡിദാര’ എന്നാണ് ആചാരത്തിനു പേര്. ബധാന ഗ്രാമത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരം അഞ്ച് വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആചാരത്തെക്കുറിച്ച് അറിയാമായിരുന്നെന്നും, യാതൊരു സമ്മര്‍ദവുമില്ലാതെയാണ് തീരുമാനമെടുത്തതെന്നും വധു സുനിത പറഞ്ഞു.ഷില്ലായി ഗ്രാമത്തില്‍ നിന്നുള്ള പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇളയ സഹോദരന് കപിലിനു വിദേശത്താണ് ജോലി.
ഈ ആചാരം പിന്തുടര്ന്നതില് അഭിമാനമുണ്ടെന്നും ഇതൊരു കൂട്ടായ തീരുമാനമായിരുന്നെന്നും പ്രദീപ് പറഞ്ഞു. ഹിമാചല്‍ പ്രദേശ്-ഉത്തരാഖണ്ഡ് അതിര്‍ത്തിയിലുള്ള സമൂഹമാണ് ഹട്ടി. മൂന്നു വര്‍ഷം മുന്‍പ് ഇവരെ പട്ടികവര്‍ഗമായി പ്രഖ്യാപിച്ചു. ഈ ഗോത്രത്തില്‍ നൂറ്റാണ്ടുകളായി ബഹുഭര്‍ത്തൃത്വം നിലവിലുണ്ട്.എന്നാല്‍, സാമൂഹിക മാറ്റങ്ങള്‍ സംഭവിച്ചതിനാല്‍ ബഹുഭര്‍ത്തൃത്വ കേസുകള്‍ അടുത്തെങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. പൂര്‍വിക സ്വത്ത് വിഭജിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഈ ആചാരം നിലവില്‍ വന്നതെന്ന് സമുദായ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു