ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ചാർജ് ഉടൻ കൂടിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നഗരത്തിൽ ഓട്ടോറിക്ഷകളുടെ നിരക്ക് വർധിപ്പിക്കമെമന്ന് ചില യൂണിയനുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.നിരക്ക് പരിഷ്കരണം ചർച്ച ചെയ്യാൻ ആർടിഎ ഡിസംബർ 23 തിങ്കളാഴ്ച ഓട്ടോ യൂണിയനുകളുമായി നടത്തുന്ന യോഗത്തിൽ നിരക്ക് വർധനവ് സംബന്ധിച്ച തീരുമാനമെടുക്കും.ശിവമോഗ, മംഗളൂരു, ഉഡുപ്പി തുടങ്ങ കർണ്ണാടകയിലെ പല സ്ഥലങ്ങളിലും കുറഞ്ഞ നിരക്ക് 40 രൂപയാണെങ്കിലും ബെംഗളൂരുവിൽ ഇപ്പോഴും 30 രൂപയാണ് ഓട്ടോയുടെ മിനിമം നിരക്ക്.
ഇത് നാല്പതിലേക്ക് ഉയർത്തണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് നിലനിൽ ബെംഗളൂരുവിൽ ആദ്യത്തെ രണ്ട് കിലോമീറ്ററിനുള്ള മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 0 ആയും തുടർന്നുള്ള കിലോമീറ്റർ ചാർജുകൾ 15 രൂപയിൽ നിന്ന് 20 രൂപആയും വർധിപ്പിക്കാനാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്.ഇതിനു മുൻപ് 2021 ഡിസംബറിലാണ് ബെംഗളൂരുവിൽ ഓട്ടോറിക്ഷാ നിരക്ക് അവസാനമായി വർധിപ്പിച്ചത്. എന്നാൽ പിന്നീട് ഇന്ധനവിലയിലും എൽപിജി ഗ്യാസും പലതവണ നിരക്ക് വർധിച്ചുവെങ്കിലും ഓട്ടോ ചാർജ് കൂട്ടിയിരിരുന്നില്ല. ബെംഗളൂരുവിൽ ഓട്ടോ എൽപിജിക്ക് ഇപ്പോൾ ലിറ്ററിന് 61.49 രൂപയാണ് നിരക്ക്.
ഇതുമൂം വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നതെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ വാദം. വിലക്കയറ്റത്തിനനുസരിച്ച് ഓട്ടോറിക്ഷാ നിരക്കും വർധിപ്പിക്കണെന്നാണ് ആവശ്യം.അതേസമയം, നിരക്ക് വര്‍ധനവിന് അധികൃതർ പച്ചക്കൊടി കാണിച്ചാൽ യുബർ, ഒല, റാപ്പിഡോ തുടങ്ങിയ അഗ്രിഗേറ്റഡ് സർവീസുകളുടെ സേവനത്തിലും വർധനവ് ഉണ്ടാകും. നേരത്തെ, നേരത്തെ ഓട്ടോ അഗ്രഗേറ്റർമാർ മിനിമം നിരക്കായി 100 രൂപയിൽ കൂടുതൽ ഈടാക്കിയിരുന്നു. പിന്നീട് 2022 ഒക്ടോബറിൽ കർണാടക ഹൈക്കോടതി ഇടപെടുന്നതുവരെ ഇത് തുടർന്നു. 2022 ഒക്‌ടോബറിൽ, ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 100 രൂപയിൽ കൂടുതലാണെന്ന പരാതികളെയും റിപ്പോർട്ടുകളെയും തുടർന്ന് മറുപടിയായി ഗതാഗത വകുപ്പ് അഗ്രഗേറ്റർമാർക്ക് നോട്ടീസ് നൽകി.
എന്നാൽ ഇതിനെ ചോദ്യം ചെയ്ത് അഗ്രിഗേറ്റർമാർ സമർപ്പിച്ച പരാതിയിൽ സർക്കാരിന്റെ അടിസ്ഥാന നിരക്കിനേക്കാൾ 10 ശതമാനം കൂടുതൽ ഈടാക്കി അഗ്രഗേറ്റർമാർക്ക് ഓട്ടോ ഓടിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. കൂടാതെ 5 ശതമാനം ജിഎസ്ടിയും. ഇതോടെ ബെംഗളൂരുവിൽ അഗ്രഗേറ്റർ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 35 രൂപയായി കുറയുകയായിരുന്നു.റിപ്പോർട്ട് അനുസരിച്ച് ആദ്യ 2 കിലോമീറ്ററിന് അടിസ്ഥാന നിരക്ക് 30 രൂപയിൽ നിന്ന് 40 രൂപയായി വർധിച്ചാൽ, ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം അഗ്രഗേറ്റർമാരും ചാർജുകൾ ഉയർത്താൻ സാധ്യതയുണ്ട്.
അതേസമയം, നിരക്ക് ഉയർത്തുന്ന കാര്യത്തിൽ ഓട്ടോ ഡ്രൈവർമാർക്കിടയിലും ആശങ്കകൾ നിലനിൽക്കുന്നു. യാത്രക്കാർ ഓട്ടോയിൽ കയറുന്നത് കുറയുമെന്നാണ് അവരുടെ ആശങ്ക. കര്‍ണ്ണാടക കെഎസ്ആർടിസിയിൽ സ്ത്രീ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി സ്കീം വന്നതു മുതൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്,