ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഗതാഗതകുരുക്ക് പതിവാണ്. മിനിറ്റുകള്‍ കൊണ്ടെത്തേണ്ട ദൂരം കടക്കാൻ മണിക്കൂറുകളെടുക്കുന്ന ബെംഗളൂരുവില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല.
മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക് കാരണം ട്രെയിനും ബസ്സുമൊക്കെ കിട്ടാതാകുന്നതും ഓഫീസുകളില്‍ സമയത്തിനെത്താൻ കഴിയാത്തതും സ്ഥിരം കാഴ്ചയുമാണ്. എന്നാല്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് യുവാവിന് ട്രെയിൻ കിട്ടാതെ വന്നപ്പോള്‍ ഓട്ടോറിക്ഷ അതിസാഹസികമായി 27 കിലോമീറ്റര്‍ അപ്പുറം അടുത്ത സ്റ്റേഷനിലെത്തിച്ച് ട്രെയിനില്‍ കയറാൻ സഹായിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ ബെംഗളൂരുവിലെ താരം.
ആദില്‍ ഹുസൈനെന്ന ഐ.ടി. ജീവനക്കാരനാണ് ഓട്ടോയിലുള്ള തന്റെ സാഹസികയാത്ര എക്സില്‍ പങ്കുവെച്ചത്. ഉച്ചക്ക് 1.40-നുള്ള പ്രശാന്തി എക്സ്പ്രസിലായിരുന്നു ആദിലിന് പോവേണ്ടിയിരുന്നത്. എന്നാല്‍ ജോലി തിരക്ക് കാരണം ഓഫീസില്‍ നിന്ന് ഇറങ്ങാൻ 12.50 ആയി. ഗതാഗത കുരുക്ക് കാരണം 17 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്റ്റേഷനില്‍ സമയത്തിനെത്താൻ ആദിലിന് കഴിഞ്ഞില്ല. അപ്പോഴാണ് ഒരു ഓട്ടോക്കാരൻ ആദിലിനെ സമീപിക്കുന്നത്. അടുത്ത സ്റ്റോപ്പായ യെല്‍ഹങ്ക റെയില്‍വെ സ്റ്റേഷനിലെത്തിക്കാമെന്നും അവിടെ വെച്ച് ട്രെയിനില്‍ കയറാമെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. 27 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനില്‍ ട്രെയിൻ എത്തുന്നതിന് മുമ്ബ് എങ്ങനെ എത്തുമെന്ന് സംശയം പ്രകടിപ്പിച്ച ആദിലിനോട് ട്രെയിൻ കിട്ടിയാല്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. സ്റ്റേഷനിലെത്തിക്കുന്നതിന് ആദിലും ഒപ്പമുള്ള സുഹൃത്തും കൂടി 2500 രൂപ നല്‍കണമെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
ഡ്രൈവറുടെ ആത്മവിശ്വാസം കണ്ടപ്പോള്‍ ഒരു കൈ നോക്കാമെന്ന് ആദിലിനും തോന്നി. അങ്ങനെ ഇരുവരും ഓട്ടോയില്‍ പുറപ്പെട്ടു. ഗതാഗത കുരുക്കില്‍പ്പെടാതെ തനിക്കറിയുന്ന ഊടുവഴികളിലൂടെയെല്ലാം ഓട്ടോ പറപ്പിക്കുകയായിരുന്നു ഡ്രൈവര്‍ എന്ന് ആദില്‍ പറയുന്നു. അങ്ങനെ 2.20-ന് ട്രെയിൻ എത്തുന്നതിന് 5 മിനിറ്റു മുമ്ബ് ആദിലിനെയും സുഹൃത്തിനെയും ഓട്ടോഡ്രൈവര്‍ സ്റ്റേഷനിലെത്തിച്ചു.
ഫ്ളൈറ്റില്‍ പോകണമെങ്കില്‍ ഡ്രൈവര്‍ ആവശ്യപ്പെട്ട പണത്തിന്റെ മൂന്നിരട്ടി വരുമെന്നും തന്റെ സമയവും പണവും ലാഭിക്കാൻ ആ ഡ്രൈവര്‍ സഹായിച്ചുവെന്നും ആദില്‍ പറയുന്നു.
ഗൗരി ലങ്കേഷിന്‍റെയും കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ ചെയ്യാൻ പ്രത്യേക കോടതി; നിര്‍ദേശം നല്‍കി സിദ്ധരാമയ്യ
ബംഗളൂരു: ഗൗരി ലങ്കേഷിന്‍റെയും എം.എം.കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ ചെയ്യാൻ പ്രത്യേക കോടതി സ്ഥാപിക്കാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി.
ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷും കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവിയും കേസ് പരിഗണിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് തന്നെ ധരിപ്പിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി.
കേസ് കേള്‍ക്കാൻ മുഴുവൻ സമയ ജഡ്ജിയോടുകൂടിയ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്.
2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 2015ല്‍ എം.എം.കല്‍ബുര്‍ഗിയെ വധിച്ച അതേ സംഘം തന്നെയാണ് ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നിലും എന്ന് അന്വേഷത്തില്‍ വ്യക്തമായിരുന്നു.
ഇരുകൊലപാതകത്തിലും പ്രതികള്‍ക്ക് ബൈക്ക് നല്‍കിയത് ഒരാളാണെന്ന് ഗൗരി കൊലക്കേസില്‍ പങ്കാളികളായ അമിത് ബഡ്ഡി, മനോഹര്‍ എഡ്വെ എന്നിവര്‍ക്ക് കല്‍ബുര്‍ഗി വധക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിന്‍റെയും കല്‍ബുര്‍ഗിയുടെയും കൊലപാതകങ്ങളിലെ മുഖ്യകണ്ണി അമോല്‍ കാലെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടായിരുന്നു.