Home Uncategorized ബെംഗളൂരുവിലെ കനത്ത മഴയിലും കാറ്റിലും മരം വീണ്‌ ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവിലെ കനത്ത മഴയിലും കാറ്റിലും മരം വീണ്‌ ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം

by admin

ബെംഗളൂരുവില്‍ മരം വീണ്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. രാത്രിയില്‍ പെയ്ത ശക്തമായ മഴയെ തുടർന്ന് മരം കടപുഴകി വീഴുകയായിരുന്നു.അപകടത്തില്‍ ഓട്ടോഡ്രൈവർ മഹേഷ് ആണ് മരിച്ചത്. ബെംഗളൂരുവിലെ കത്രിക്കുപ്പെയില്‍ റോഡില്‍ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് മുകളില്‍ ആയിരുന്നു മരം വീണത്. കഴി‍ഞ്ഞ ദിവസം ബെംഗളൂരുവില്‍ പെയ്ത വേനല്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

അതേസമയം ബെംഗളൂരുവില്‍ മെയ് ആറ് വരെ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലികാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്നും അത് കർണാടക, തമിഴ്നാട് ഭാഗത്തേക്ക് നീങ്ങിതുടങ്ങിയിട്ടുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.ഇതേ തുടർന്ന് ബെംഗളൂരു റൂറല്‍, കോലാർ, ചിക്കബെല്ലാപൂർ, രാമനഗര, മൈസൂരു, ചാമരാജനഗർ, ഹാസൻ, തുംകൂർ, ദാവണഗെരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ബെല്ലാരി, ചിത്രദുർഗ, മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ശമ്ബളത്തിന് പുറമെ അനാശാസ്യത്തിലൂടെയും വരുമാനം; യുവതികള്‍ക്ക് മാസം ലഭിച്ചിരുന്നത്

വൈറ്റിലയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അറസ്റ്റിലായ പതിനൊന്ന് യുവതികളെയും മാസ ശമ്ബളത്തിലാണ് നിയമിച്ചിരുന്നത്. ഇതില്‍ മാനേജരായ സ്ത്രീയ്ക്ക് മുപ്പതിനായിരവും മറ്റുള്ളവർക്ക് 15,000 രൂപ വീതവുമായിരുന്നു ലഭിച്ചിരുന്നത്. ഇത് കൂടാതെ അനാശാസ്യത്തിലൂടെ വമ്ബൻ തുക ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഹോട്ടലിലെ മൂന്ന് മുറികള്‍ വാടകയ്‌ക്കെടുത്ത് മലപ്പുറം സ്വദേശി നൗഷാദാണ് സ്പാ നടത്തിയത്. ലക്ഷങ്ങളായിരുന്നു വരുമാനമായി ലഭിച്ചിരുന്നത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിലെത്തിയത്.പരിശോധനയില്‍ ലഹരി ലഭിച്ചില്ല, പകരം പെണ്‍വാണിഭ സംഘം പിടിയിലായി.

ഇവിടെ നിന്ന് കോണ്ടവും ഗുളികകളുമൊക്കെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. യുവതികളെ ചോദ്യം ചെയ്തുവരികയാണ്. പരിശോധനയില്‍ ലഹരി കണ്ടെത്തിയിട്ടില്ലെങ്കിലും, ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group