ബംഗളൂരു: നഗരത്തില്‍ ‘നമ്മ മെട്രോ’യുടെ നിർമ്മാണത്തിനിടെ ചൊവ്വാഴ്ച അർധരാത്രിയുണ്ടായ ദുരന്തത്തില്‍ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം.യെലഹങ്കയിലെ വി. കാസിമാണ്(36) ലോറിയില്‍ നിന്ന് കൂറ്റൻ ഇരുമ്ബ് പാളം ഓട്ടോറിക്ഷയില്‍ വീണതിനെത്തുടർന്ന് മരിച്ചത്. രാത്രി പന്ത്രണ്ടോടെ റോഡില്‍ നിർത്തിയിട്ടിരുന്ന ഓട്ടോക്ക് മുകളിലേക്കാണ് വീണത്. യാത്രക്കാരനെ ഇറക്കിയ ശേഷം വാടക ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു കാസിം.യെലഹങ്ക കൊഗിലു ക്രോസിനടുത്ത് സംഭവം നടന്നയുടൻ ഡ്രൈവർ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
മെട്രോ ജോലികള്‍ നടക്കുമ്ബോള്‍ മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ ബംഗളൂരു മെട്രൊ റയില്‍ കോർപറേഷൻ അധികൃതർക്ക് എതിരെ പ്രതിഷേധിച്ചു.മെട്രോ ജോലികള്‍ക്കായി രാത്രി സാധനങ്ങളുമായി എത്തിയതായിരുന്നു ലോറി. സംഭവം കണ്ടുനിന്ന ആളുകള്‍ രക്ഷിക്കാൻ ഓടിയെത്തി. എന്നാല്‍, കൂറ്റൻ പാളം ക്രെയിൻ സഹായമില്ലാതെ നീക്കം ചെയ്യാനാവുമായിരുന്നില്ല. പൊലീസ് സ്ഥലത്ത് വന്നെങ്കിലും ക്രെയിൻ എത്താൻ വൈകി. ഇതില്‍ രോഷാകുലരായ ആളുകള്‍ കല്ലേറ് നടത്തി.
സംഭവം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് രണ്ടുമണിയോടെ ക്രെയിൻ കൊണ്ടുവന്ന് പാളം മാറ്റി പുറത്തെടുത്തപ്പോഴേക്കും ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.മെട്രോ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വത്തെ കുറ്റപ്പെടുത്തി ആളുകള്‍ രോഷം പ്രകടിപ്പിച്ചു. കുത്തനെയുള്ള വളവില്‍ ലോറിയുടെ നിയന്ത്രണം നഷ്ടപെട്ടതാണ് അപകട കാരണമെന്ന് യെലഹങ്ക പൊലീസ് പറഞ്ഞു. യെലഹങ്ക ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ഗതാഗത നിയമ ലംഘനത്തിന് 1000 രൂപ പിഴ, ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ പോയത് 98,000; വ്യാജ പരിവാഹന്‍ സൈറ്റിനെതിരെ പരാതി
വ്യാജ പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമകള്‍ക്ക് സന്ദേശം അയച്ച് വന്‍തുക തട്ടിയതായി പരാതി. 5000 രൂപ മുതല്‍ 98,500 രൂപ നഷ്ടപ്പെട്ട 20 പേരാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.പട്ടികജാതി റിട്ട.ഉദ്യോഗസ്ഥനും പുരോഗമന കലാ സാഹിത്യ സംഘം തൃക്കാക്കര ഏരിയ പ്രസിഡന്റുമായ എന്‍എച്ച് അന്‍വറിനാണ് 98,500 രൂപയാണ് നഷ്ടമായത്.ഗതാഗത നിയമം ലംഘിച്ച അന്‍വറിന്റെ കാര്‍ കസ്റ്റഡിയിലാണെന്നും 1000 രൂപ പിഴ അടച്ചാലേ വിട്ടുതരൂവെന്നുമാണ് പരിവാഹന്‍ സൈറ്റില്‍ നിന്ന് രാത്രി 12 ന് വാട്‌ആപ്പില്‍ ലഭിച്ച സന്ദേശം. മകന്‍ കാറില്‍ വിനോദയാത്ര പോയതിനാല്‍ സന്ദേശം വിശ്വസിച്ച അന്‍വര്‍ കൂടുതല്‍ വിവരങ്ങളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു.
തുടര്‍ന്ന് ഫോണിലേക്ക് ഒട്ടേറെ സന്ദേശങ്ങളും ഫോണ്‍ കോളുകളും എത്തി. പിന്നീട് 3 തവണകളായി 50,000 രൂപ, 45,000 രൂപ, 3500 രൂപ എന്നിങ്ങനെ തുകകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി സന്ദേശമെത്തി. ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് അന്‍വര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.