Home Featured ബംഗളൂരു: ഓട്ടോയില്‍ തന്റെ സ്റ്റാര്‍ട്ടപ്പിന് സഹായം തേടി ഓട്ടോഡ്രൈവര്‍

ബംഗളൂരു: ഓട്ടോയില്‍ തന്റെ സ്റ്റാര്‍ട്ടപ്പിന് സഹായം തേടി ഓട്ടോഡ്രൈവര്‍

by admin

ബംഗളൂരു: തന്റെ സ്റ്റാര്‍ട്ടപ്പിനുവേണ്ടി സഹായം അഭ്യര്‍ഥിച്ചുള്ള ഓട്ടോഡ്രൈവറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.’ഹായ് സഞ്ചാരി, എന്റെ പേര് സാമുവല്‍ ക്രിസ്റ്റി. ബിരുദധാരിയായ ഞാൻ എന്റെ സ്റ്റാര്‍ട്ടപ് ബിസിനസ് ആശയത്തിനുവേണ്ടി പണം കണ്ടെത്താനുള്ള നീക്കത്തിലാണ്. താങ്കള്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ എന്നോട് ദയവായി സംസാരിക്കൂ’ എന്നാണ് കുറിപ്പിലുള്ളത്.സാമുവലിന്റെ കുറിപ്പ് റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചാരം നേടുകയായിരുന്നു

. കുറിപ്പിനെ അഭിനന്ദിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്. സാമുവലിന്റേത് നൂതനമായൊരു നീക്കമാണെന്നും അദ്ദേഹത്തിന് വിജയമുണ്ടാകട്ടേ എന്നുമാണ് അഭ്യുദയകാംക്ഷികളുടെ നിലപാട്. എന്നാല്‍, ഇത് വലിയ തട്ടിപ്പാണെന്ന് ആക്ഷേപമുയർത്തുന്നവരുമുണ്ട്.

ട്രെയിനിലെ സീറ്റിനായി തര്‍ക്കം; യുവാവിനെ കൊലപ്പെടുത്തിയ 16 കാരൻ അറസ്റ്റില്‍

ലോക്കല്‍ ട്രെയിനിലെ സീറ്റിനെചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ 35കാരനെ കത്തികൊണ്ട് കുത്തിക്കൊന്ന 16കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.അങ്കുഷ് ഭലേറാവു ആണ് കൊല്ലപ്പെട്ടത്. നവംബർ 15ന് ഖത്കോപർ സ്റ്റേഷനിലായിരുന്നു സംഭവം. യാത്രക്കിടെ അങ്കുഷും ഒപ്പമുണ്ടായിരുന്നവരും തമ്മില്‍ സീറ്റിനെ ചൊല്ലി 16 കാരനുമായി തർക്കമുണ്ടായി. ഇതില്‍ പ്രകോപിതനായ 16കാരൻ കത്തിയുമായി സ്റ്റേഷനില്‍ അങ്കുഷിനെ ആക്രമിക്കാനായി കാത്തിരുന്നു. ഇരുവരും തിത്‍വാല സ്വദേശികളാണ്.തർക്കത്തിനിടെ അങ്കുഷ് ഫോട്ടോയെടുത്തതാണ് പൊലീസിന് പ്രതിയെ പിടികൂടാൻ സഹായകമായത്.

സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് റെയില്‍വേ പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ പ്രതിയുടെ മൂത്ത സഹോദരൻ സദാദുല്ല ബെയ്ത്തയും(25) അറസ്റ്റിലായി. കത്തി ഒളിപ്പിക്കാൻ പ്രതിക്ക് സഹായം നല്‍കിയത് ഇയാളെന്ന് പൊലീസ് പറഞ്ഞു. അങ്കുഷും രണ്ട് സുഹൃത്തുക്കളും തർക്കത്തിനിടെ കൗമാരക്കാരനെ ആക്രമിച്ചിരുന്നു. തുടർന്ന് ഇവരെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. വഴക്ക് നടന്നതിന്റെ പിറ്റേദിവസം പ്രതി അങ്കുഷിനെ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്നു.

ഏതാണ്ട് 10 മണിയായപ്പോള്‍ ട്രെയിനില്‍ നിന്നിറങ്ങിയ അങ്കുഷ് അയാളുടെ വഴിക്കു പോയി. വൈൻ കടയിലായിരുന്നു ഇയാള്‍ക്ക് ജോലി. ഇയാളെ പിന്തുടർന്നു ചെന്ന 16 കാരൻ പിന്നില്‍ നിന്ന് കത്തികൊണ്ടു കുത്തുകയായിരുന്നു. ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. അങ്കുഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. കരളിന് ഗുരുതരമായി കുത്തേറ്റതിനാല്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നു. ട്രെയിനിലെ തർക്കത്തെ കുറിച്ച്‌ ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതിയുടെ ഫോട്ടോ കൈമാറുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group