Home Featured മണിപ്പുരി യുവാക്കൾക്ക് സൗജന്യവിദ്യാഭ്യാസം വാഗ്‌ദാനംചെയ്ത് ബെംഗളൂരു അതിരൂപത

മണിപ്പുരി യുവാക്കൾക്ക് സൗജന്യവിദ്യാഭ്യാസം വാഗ്‌ദാനംചെയ്ത് ബെംഗളൂരു അതിരൂപത

by admin

ബെംഗളൂരു: ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന മണിപ്പുരിലെ യുവാക്കൾക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സൗജന്യവിദ്യാഭ്യാസവും ഹോസ്റ്റൽസൗകര്യവും നൽകുമെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ അറിയിച്ചു.

മണിപ്പുരിൽനിന്നെത്തിയ യുവാക്കളുമായി അതിരൂപത നടത്തിയ യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. ജെസ്യൂട്ട് വൈദികനായ ജെയിംസ് ബെയ്‌പെയാണ് സംഘർഷം തുടരുന്ന മണിപ്പുരിലെ ചില യുവാക്കളെ ബെംഗളൂരുവിലെത്തിച്ചത്. യുവാക്കൾ ബെംഗളൂരുവിൽ സുരക്ഷ ആവശ്യപ്പെട്ടെന്നും അതിരൂപത ഇവരുടെ ആവശ്യങ്ങൾ കേട്ട് ആശ്വസിപ്പിച്ചെന്നും പി.ആർ.ഒ. അലോഷ്യസ് കന്തരാജ് പറഞ്ഞു.

വിദ്യാഭ്യാസത്തിന് മികച്ച നഗരമാണ് ബെംഗളൂരുവെന്നും മണിപ്പുരിയുവാക്കൾക്ക് സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സൗജന്യമായി വിദ്യാഭ്യാസം തുടരാമെന്നും ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു. മണിപ്പുരിലെ ജനതയ്ക്ക് ആർച്ച് ബിഷപ്പ് ഐക്യദാർഢ്യം അറിയിച്ചു.

ടോൾനിരക്ക് വർധനയ്ക്കെതിരേ കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗപ്പാതയിലെ ടോൾനിരക്ക് വർധനയ്ക്കെതിരേ ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി രംഗത്ത്. ടോൾനിരക്ക് വർധനവ് പിൻവലിക്കാൻ ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യയിൽ (എൻ.എച്ച്.എ.ഐ.) സർക്കാർ സമ്മർദം ചെലുത്തണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. അതിവേഗപ്പാതയിലെ ടോൾ നിരക്കുയർത്തി ദേശീയ പാതാ അധികൃതർ കർണാടകത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഇരട്ടി ഭാരമായിരിക്കുകയാണ് ടോൾനിരക്ക് വർധന. ബി.ജെ.പി.യും കോൺഗ്രസും ജനങ്ങൾക്കുമേൽ അധിക ബാധ്യത ഏർപ്പെടുത്തുകയാണ്. അതിവേഗപ്പാത നിർമിക്കാൻ സംസ്ഥാന സർക്കാർ കർഷകരുടെ ഭൂമിയാണ് ദേശീയ പാതാ അധികൃതർക്ക് നൽകിയത്. എന്നിട്ട് അവർതന്നെ നിരക്ക് ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയാണ് കുമാരസ്വാമി പ്രതിഷേധം അറിയിച്ചത്. അതിവേഗപ്പാതയിൽ ടോൾ നിരക്ക് 22 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group