Home Featured ബംഗളുരു: പുതുവത്സരാഘോഷത്തിനൊരുങ്ങി നഗരത്തിലെ പബ്ബുകളും ഹോട്ടലുകളും

ബംഗളുരു: പുതുവത്സരാഘോഷത്തിനൊരുങ്ങി നഗരത്തിലെ പബ്ബുകളും ഹോട്ടലുകളും

നഗരത്തിലെ പബ്ബുകളും ഹോട്ടലുകളും പുതുവത്സരാഘോഷത്തിന് ഒരുങ്ങി. ഡി.ജെ. പാർട്ടികൾ, പ്രശസ്‌ത ഗായകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീത നിശ, നൃത്തപരിപാടികൾ തുടങ്ങിയവയാണ് ഒട്ടുമിക്ക ഹോട്ടലുകളും പബ്ബുകളും നഗരത്തിന് സമീപപ്രദേശങ്ങളിലെ റിസോർട്ടുകളിലും ഒരുക്കിയിരിക്കുന്നത്. 2000 രൂപമുതൽ 8000 രൂപവരേയാണ് ഇത്തരം പാർട്ടികളുടെ ടിക്കറ്റ് നിരക്ക്. ഓപ്പൺ എയർ പാർട്ടികളാണെങ്കിൽ 500 രൂപമുതൽ 2000 രൂപവരെയും നിരക്കീടാക്കുന്നുണ്ട്. അതേസമയം, ഡിസംബർ 31-ന് നഗരത്തിലെ 70 ശതമാനം ഹോട്ടൽ മുറികളുടെയും ബുക്കിങ് പൂർത്തിയായതാണ് കണക്ക്.

70 -ാം വയസ്സില്‍ 56 -കാരിയെ വിവാഹം ചെയ്തു, 3.61 കോടിയുടെ വീടും വിറ്റ് കാശും കൈക്കലാക്കി ഭാര്യ

70 -കാരനെ വിവാഹം ചെയ്ത് 56 -കാരി. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവറിയാതെ ഭര്‍ത്താവിന്റെ 3.61 കോടി രൂപയുടെ വീട് വിറ്റ് ആ കാശ് അവര്‍ കൈക്കലാക്കുകയും ചെയ്തു.സംഭവം നടന്നത് മുംബൈയിലാണ്. പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചാണ് ഭാര്യ ഭര്‍ത്താവറിയാതെ വീടുവിറ്റ് കാശ് വാങ്ങിയത്. ഒരു ടെലിവിഷൻ സീരിയല്‍ നിര്‍മ്മാതാവാണ് 70 -കാരൻ. എന്നാല്‍, ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇയാളുടെ രണ്ടാം ഭാര്യയാണ് 56 -കാരിയായ രേണു സിങ്. 2016 -ലാണ് ഒരു എൻജിഒയില്‍ പ്രവര്‍ത്തിക്കുന്ന രേണുവിനെ ഇയാള്‍ കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും തമ്മില്‍‌ വിവാഹിതരാവുകയായിരുന്നു.

ആദ്യത്തെ ഭാര്യയില്‍ ഇയാള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. 2017 -ല്‍ അതില്‍ മൂത്തയാള്‍ മരിച്ചു. ആ മകന്റെ ഭാര്യ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 70 -കാരനെതിരെ കേസ് കൊടുത്തിരുന്നു. എന്നാല്‍, പ്രായത്തിന്റേതായ അവശതകള്‍ കാരണം ആ കേസുകളുമായി അലയാൻ അദ്ദേഹത്തിന് വയ്യായിരുന്നു. അങ്ങനെ നിയമപോരാട്ടത്തിന് വേണ്ടി അയാള്‍ രണ്ടാം ഭാര്യയായ രേണുവിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി. എന്നാല്‍, രേണു സിങ് ആ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചുകൊണ്ട് താനറിയാതെ തന്റെ കോടികള്‍ വില മതിക്കുന്ന ഫ്ലാറ്റ് വിറ്റ വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല.

2020 -ലാണ് രേണു സിങ് ഭര്‍ത്താവിന്റെ ഫ്ലാറ്റ് വില്‍ക്കുന്നത്. പിന്നീട്, ആ പണം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുക കൂടി ചെയ്തു. എന്നാല്‍, പിന്നീട് ഭാര്യ തന്റെ ഫ്ലാറ്റ് വിറ്റ കാര്യം ഇയാള്‍ അറിയുകയായിരുന്നു. ഏതായാലും, താനറിയാതെ ഫ്ലാറ്റ് വിറ്റതിന് പിന്നാലെ ഭാര്യക്കെതിരെ ഇയാള്‍ കേസ് കൊടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group