ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള എല്ലാ രാജ്യാന്തരസർവീസുകളും ഈ മാസം 31 മുതൽ രണ്ടാം ടെർമിനലിലേക്ക് മാറ്റും. രാവിലെ 10.45 മുതലാണ് സർവീസ് ആരംഭിക്കുക. സിങ്കപ്പൂർ എയർലൈൻസ് വിമാനമാണ് ആദ്യം രണ്ടാംടെർമിനലിൽ എത്തുകയെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അറിയിച്ചു.
രാജ്യാന്തരസർവീസുകൾ രണ്ടാം ടെർമിനലിലേക്ക് മാറുന്നതോടെ ഒന്നാംടെർമിനൽ ആഭ്യന്തരസർവീസുകൾക്ക് മാത്രമായിമാറും.കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത രണ്ടാംടെർമിനലിൽനിന്ന് ഇതുവരെ ആഭ്യന്തര സർവീസുകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. സെപ്റ്റംബർ ഒന്നു മുതൽ രാജ്യാന്തരസർവീസുകൾ ആരംഭിക്കാനായിരുന്നു ആദ്യതീരുമാനംഈ വർഷം ജനുവരി 15-നാണ് രണ്ടാംടെർമിനലിൽനിന്ന് സർവീസ് ആരംഭിച്ചത്. 5000 കോടി രൂപ ചെലവഴിച്ചാണ് ഈ ടെർമിനൽ നിർമിച്ചത്.