Home Featured സമയനിഷ്ഠയിൽ ലോകത്ത് നമ്പർ വൺ! ബം​ഗളൂരു വിമാനത്താവളത്തിനു അഭിമാന നേട്ടം

സമയനിഷ്ഠയിൽ ലോകത്ത് നമ്പർ വൺ! ബം​ഗളൂരു വിമാനത്താവളത്തിനു അഭിമാന നേട്ടം

by admin

ബം​ഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബം​ഗളൂരു കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു അഭിമാന നേട്ടം. ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബം​ഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് കണ്ടെത്തൽ. രാജീവ് ​ഗാന്ധി എയർപോർട്ട് ​ഹൈദരാബാദും പട്ടികയിൽ മുൻപന്തിയിലുണ്ട്. അമേരിക്കയിലെ സാൾട്ട് ലേക്ക്, മിനിയാപോളിസ് സെന്റ് പോൾ എയർപോർട്ടുകളും കൊളംബിയയിലെ എൽഡോറാഡോ എന്നിവയും മുൻപന്തിയിലുണ്ട്. വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാന താവളത്തിനുള്ളതെന്നു പഠനം പറയുന്നു. സെപ്റ്റംബറിൽ 88.51 ശതമാനവും ഓ​ഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത. ആ​ഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ് ഇതെന്നാണ് വിലയിരുത്തൽ. 

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്തവളമാണ് കെംപ​ഗൗഡ വിമാനത്താവളം. 35 എയർലൈൻ കമ്പനികളുടെ 88 സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് വിമാനത്താവളത്തിൽ. 2022-23 കാലത്ത് മൂന്ന് കോടിക്ക് മുകളിലാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇത്ര തിരക്കുള്ള വിമാനത്താവളം കൃത്യനിഷ്ഠ പാലിക്കുന്നതു അഭിമാനകരമാണെന്നും പഠനം പറയുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group